Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 19:56 IST
Share News :
മുക്കം: നവകേരള സദസിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മൂന്ന് പ്രവർത്തികൾക്ക് ഏഴു കോടി രൂപ അനുവദിച്ചതായി ലിൻ്റോ ജോസഫ് എം.എൽ എ അറിയിച്ചു. മുക്കം നഗരസഭയിലെ മണാശ്ശേരി- മുത്താലം റോഡ് പരിഷ്കരണ പ്രവൃത്തിക്ക് അഞ്ച് കോടി രൂപ ,കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പെരുമ്പൂള-നായാടംപൊയിൽ റോഡ് പ്രവൃത്തിക്ക് ഒന്നര കോടി രൂപ,കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കൽപ്പൂര് തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് FRF ഷട്ടർ സ്ഥാപിക്കുന്നതിനും സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനൂം 50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. റോഡ് പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗവും ആർസിബി പ്രവൃത്തി ജലസേചന വകുപ്പും നിർവഹണം നടത്തും.
Follow us on :
Tags:
More in Related News
Please select your location.