Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 20:04 IST
Share News :
മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോരത്ത് കാരശ്ശേരി ഗ്രാമപഞ്ചായത്ത് എേ ക്ക് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ നടപടിയാവുന്നു. യാത്രക്കാർക്ക് ആശ്വാസമേകുന്നതിനായി ഇവിടെ പ്രവർത്തിക്കുന്നതിനായി ചെറിയ ടീ സ്റ്റാളിൻ്റെ ലേലം കഴിഞ്ഞ ദിവസം നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ഭരണസമിതി യോഗത്തിൽ അംഗീകരിക്കുന്നതോടൊപ്പം ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുക്കുന്നതാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ, വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര എന്നിവർ പറഞ്ഞു.
നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ ഉൾപ്പെടെയുള്ളവക്കായി കരാറെടുത്തവർ കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നിർത്തിപ്പോയതോടെയാണ് വിശ്രമകേന്ദ്രം അടച്ചു പൂട്ടിയിരുന്നത്. ഇതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന ശൗചാലയ മടക്കമുള്ള സംവിധാനങ്ങളും അടച്ചു പൂട്ടുകയായിരുന്നു. നേരത്തെ മാസം 40,000 രൂപയോളമായിരുന്നു മാസവാടക.ഓടതെരുവിലെ മാടാംപ്പുറത്താണ് പദ്ധതി ആരംഭിച്ചത്. പൊതു ശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും അടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി. ഇതുവഴി കടന്നു പോകുന്ന ദീർഘദൂര യാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള ശുചി മുറികളും കോഫി ഷോപ്പുകളും ഉൾപ്പെടെയുള്ള
ആധുനിക സംവിധാനത്തോടു കൂടിയ കെട്ടിടമാണ് 43 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചത്. എല്ലാ ടോയ്ലറ്റുകളിലും സാനിട്ടറി നാപ്കിൻ, ഡിസ്ട്രോയർ , അജൈവ മാലിന്യ സംഭരണ സംവിധാനങ്ങൾ അണുനശീകരണ സംവിധാനങ്ങൾ എന്നിവ അടങ്ങുന്ന പദ്ധതിയാണ്ലക്ഷ്യം വെച്ചിരുന്നത്.
രണ്ടാം ഘട്ടത്തിൽ ഒന്നാം നില കൂടി നിർമ്മിച്ച് കൂടുതൽ സൗകര്യപ്രദമാക്കുമെന്നും കാരശ്ശേരി ഗ്രാമപഞ്ചായത്തധികൃതർ വ്യക്തമാക്കിയിരുന്നു
ചിത്രം: കാരശ്ശേരിയിലെ വഴിയോര വിശ്രമ കേന്ദ്രം
Follow us on :
Tags:
More in Related News
Please select your location.