Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീഢന ക്കേസ്സ് ആരോപണം: മാവൂർ പഞ്ചായത്തംഗം ഉണ്ണികൃഷണനെ കുറ്റക്കാരനല്ലന്ന് കോടതി വിധിയിൽ വെറുതെ വിട്ടു.

28 Nov 2024 21:05 IST

UNNICHEKKU .M

Share News :




മുക്കം:പീണ്ഡനക്കേസിൽ ആരോപണവിധേയനായ മാവൂർ ഗ്രാമപഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വെറുഞ വിട്ടു. 2022 ഡിസംബർ 29 ന് മാവൂർ ചെറൂപ്പയിൽ നടന്ന മോക്ഡ്രില്ലിനിടെ കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ മാവൂർ പോലീസ് റെജിസ്റ്റർ ചെയ്ത കേസ്സാണ്. പഞ്ചായത്ത് അംഗം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി  വെറുതെ വിടുകയായിരുന്നു. പഞ്ചായത്ത് '  അംഗത്തിനെതിരെ വന്ന ആരോപണം വിചാരണ കാലയളവിൽ തെളിവുകൾ പ്രോസിക്യൂഷന് കോടതി മുമ്പാകെ ഹാജരാക്കാൻ സാധിച്ചില്ല.. 

രണ്ട് വർഷത്തോളമായി തുടരുന്ന കേസ് ഇരുപത്തി ആറാം തിയ്യതി വിചാരണ പൂർത്തിയാക്കി ഇന്ന് (വ്യാഴം) ഉച്ചയോടെ വിധി പറയുകയായിരുന്നു. നിലവിൽ മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ വാർഡിലെ വികസ്ന പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും നാട്ടിലെ എല്ലാ ജന വിഭാഗത്തിനോടൊപ്പം നിൽക്കുമെന്നും . പൊതു പ്രവർത്തകരുടെ പേരിൽ ആരോപണം ഉയർന്നു വരുമ്പോൾ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയർന്നത് വരുന്നത് സ്വാഭാവികമാണെന്നും. അതു കൊണ്ട് ഒരു രഷ്ട്രീയ പാർട്ടികളോടൊ , നേതാക്കന്മാരോടൊ , വ്യക്തികളോടൊ , യാതൊരു വിരോധമോ വൈരാഗ്യങ്ങളോ ഇല്ലെന്നും പഞ്ചായത്ത് അംഗം മാവൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എൻ്റെ പേരിൽ വന്ന ആരോപണത്തെ തുടർന്ന് കക്ഷി ചേർക്കപ്പെട്ട കുടുംബത്തിന് ഏതെങ്കിലും തരത്തിൽ മാനസിക പ്രയാസം വന്നിട്ടുണ്ടെങ്കിൽ അവരോട് ഖേദവും അറിയിച്ചിട്ടുണ്ട്.

ചിത്രം: ഉണ്ണികൃഷ്ണൻ വാർത്ത സമ്മേളനത്തിൽ


 

.

 

Follow us on :

More in Related News