Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 21:49 IST
Share News :
മുക്കം:പഹൽ ഗ്രാം ഭീകരാക്രമണത്തിൻ്റെ ഗൂഢലക്ഷ്യങ്ങളെ പ്രതിരോധിക്കാൻ മതേതരമാനവർ തയ്യാറാകണെന്ന് പ്രഖ്യാപിക്കുന്ന മാനവ വിചാരങ്ങൾ ഉയർന്നു വരാൻ ഇത്തരം കലാ സാംസ് ക്കാരിക ഉദ്യമങ്ങൾക്ക് സാധിക്കുമെന്ന് ഡോ : ടി.കെ.അബ്ബാസലി പറഞ്ഞു. ഭീകരപ്രവർത്തനങ്ങളുടെപ്രധാന ലക്ഷ്യം രണ്ട് പ്രബല മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കലാണ് ഈ ഒരു ലക്ഷ്യത്തെ സഹായി ക്കും വിധമുള്ള നിലപാട് ചിന്ത കൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടണ്ടോ നാം എടുക്കില്ലാ എന്ന നിലപാട് സ്വീകരിക്കാൻ നമുക്കോരോരുത്തർക്കും സാധിക്കണം. ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വാക്കുകളിൽ സൂക്ഷമത പുലർത്താൻ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാംഭീകരാക്രമണ പാശ്ചാത്തലത്തിൽ മുക്കത്തെ പ്രമുഖ സാംസ്ക്കാരിക സംഘടനയായമാനവം മുക്കത്ത് സംഘടിപ്പിച്ച പ്രതിരോധ കൂട്ടവരയോടനുബന്ധിച്ചു പ്രഭാഷണം നടത്തുകയായിരുന്നു ഡോ:അബ്ബാമ്പലി 'പ്രതിരോധ കൂട്ടവര സിഗ്നി ദേവരാജ് ഉദ്ഘാടനം ചെയ്തു. ഷാഹിന തിരുവമ്പാടി , ഫ്രം കരീം, 'ബൈജു ചിത്രപ്പുര, പി.എൻകലേശൻ, എം.ടി ഖാദർ തുടങ്ങിയ ചിത്രകാരന്മാർ കൂട്ടവരയിൽ പങ്കാളികളായി. മാനവം ചെയർമാൻ ജി. അബ്ദുൽ അക്ബർ, കൺവീനർ സുബൈർ അത്തൂളി . എൻഎം. ഹാഷിർ , മലിക് നാലകത്ത്, ടി.പി. അബ്ദുൽ അസീസ്, എൻ അഹമ്മദ കുട്ടി, കെ.പുരുഷോതമൻ , കെ.കെ. ധ്രുവൻ, കരീം വെളുത്തേടത്ത്, പ്രസംഗിച്ചു. ക്യാൻവാസിൽ കെ.പി. വിനു, സലാം കാരമൂല, എം.കെ മമ്മദ്, ടി.പി. ഫൈസൽ തുടങ്ങി നിരവധി ആളുകൾ കൈമുദ്ര ചാർത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.