Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി.ജെ പി മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ് - ഹൈബി ഈഡൻ എം പി.

02 Nov 2024 22:33 IST

UNNICHEKKU .M

Share News :



മുക്കം: ഏകോദന സഹോദരന്മാരായി കഴിഞ്ഞിരുന്ന ഇന്ത്യൻ ജനതയ്ക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയതാണ് കഴിഞ്ഞ പത്ത് വർഷകാലത്തെ ബി.ജെ.പി ഭരണത്തിൻറെ ഏകനേട്ടമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റിയിൽ നടന്ന കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്ന് മുസ്ലിം സമൂഹത്തെ അപരവൽക്കരിച്ചു. 245 ക്രൈസ്തവ ദേവാലയങ്ങളാണ് മണിപ്പൂരിലെ കലാപത്തിൽ തകർക്കപ്പെട്ടത്. കലാപത്തിന് ബി.ജെ.പി എല്ലാം ഒത്താശയും ചെയ്തു കൊടുത്തു. ഇപ്പോഴും കലാപ ഭൂമിയിൽ ആളുകൾ മരിച്ചു കൊണ്ടിരിക്കുകയാണെന്നും ഹൈബി ഈഡൻ പറഞ്ഞു. കുടുംബ സംഗമം മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. പി. അഹമ്മദ് കുട്ടി അധ്യക്ഷനായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ്, ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ അഷ്റഫ്, യു.ഡി.എഫ് മണ്ഡലം കൺവീനർ കെ.ടി മൻസൂർ, പഞ്ചായത്ത് ചെയർമാൻ കെ.വി അബ്ദുറഹിമാൻ, വാർഡ് മെംബർ വി. ഷംലൂലത്ത്, വി. അഹമ്മദ്, സുബ്രഹ്മണ്യൻ മാട്ടുമുറി, സി.പി അസീസ്, സി.കെ അഹമ്മദ് സംസാരിച്ചു. കാരാളിപറമ്പിൽ നടന്ന കുടുംബ സംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പി. കുട്ടിഹസൻ അധ്യക്ഷനായി. സി.പി ചെറിയ മുഹമ്മദ്, കെ.സി അബു, സോണി സെബാസ്റ്റ്യൻ, ഹബീബ് തമ്പി, സി.കെ കാസിം, സി.ജെ ആൻ്റണി, ഗിരീഷ് കുമാർ, കെ.ടി മൻസൂർ, സുജ ടോം, സി.പി ബീരാൻകുട്ടി, പി. മമ്മദ്, മജീദ് രിഹ്ല, മറിയം കുട്ടിഹസൻ സംസാരിച്ചു.



ചിത്രം: കാരക്കുറ്റിയിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമത്തിൽ ഹൈബി ഈഡൻ എം.പി സംസാരിക്കുന്നു

Follow us on :

More in Related News