Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയോര മേഖലയിൽ കായിക വികസനത്തിന് പദ്ധതികൾ ആവിഷക്കരിക്കണം - പ്രിയങ്ക ഗാന്ധി'

06 Nov 2024 11:39 IST

UNNICHEKKU .M

Share News :

മുക്കം: മലയോര മേഖലയിലെ കായികതാരങ്ങളുടെ കായിക വികസനത്തിന് ആവശ്യമായ പദ്ധതികൾ വേണമെന്നും വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഗാന്ധി പറഞ്ഞു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കോടഞ്ചേരിയിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കായിക പരിശീലത്തിന് ആവശ്യമായ സ്റ്റേഡിയങ്ങൾ വേണം. പരിശീലകർ വേണം. അവസരങ്ങളുടെ വലിയൊരു ലോകം ഇവിടത്തെ കുട്ടികൾക്ക് തുറന്നു കൊടുക്കണം. തുഷാരഗിരി, പതങ്കയം, അരിപ്പാറ, തേവർമല അടക്കമുള്ള വിനോദസഞ്ചാരം കേന്ദ്രങ്ങൾ വികസിപ്പിക്കണം. കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മണക്കുന്ന് ക്ഷേത്രവും സെൻ്റ് ഫെറോനാ പള്ളിയും ആത്മീയ തീർത്ഥാടന ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കണം. ഹോംസ്റ്റേ അടക്കമുള്ള സൗകര്യങ്ങൾ കൂടുതൽ വരുമാനദായകമാക്കി മാറ്റണം. ഭക്ഷ്യ സംസ്കരണത്തിൽ ശ്രദ്ധ ചെലുത്തണം. ഭിന്നശേഷി വിദ്യാർഥികൾക്ക് വേണ്ടി രാഹുൽ ഗാന്ധി ഇവിടെ ഇവിടെ കമ്മ്യൂണിറ്റി മാനേജ്മെൻറ് ഡിസബിലിറ്റി സെൻറർ പണിതു. രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയരത്തിലെത്തിയ സമയമാണിത്. വിലക്കയറ്റം രൂക്ഷമായത് കാരണം കുടുംബങ്ങൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല. കർഷകരുടെ വിളകൾക്ക് കൃത്യമായ വില ലഭിക്കുന്നില്ല. നഷ്ടപരിഹാരം ലഭിക്കുന്നില്ല. 


തൊഴിലുറപ്പ് തൊഴിലാളികൾക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്: ഒപ്പം അവർക്ക് ആവശ്യമായ തൊഴിൽ ദിനങ്ങൾ ലഭിക്കുന്നില്ല. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി പദ്ധതികൾ വേണം. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാവണം. കാർഷികവിളകൾ മാർക്കറ്റ് ചെയ്യാനുള്ള പദ്ധതികളും ഉണ്ടാകണം. ഇവിടുത്തെ വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ ജോലികൾ സൃഷ്ടിച്ച് തദ്ദേശീയ ജനങ്ങൾക്ക് ഇവിടെ നിന്നും വരുമാനം ലഭിക്കുന്ന രീതിയിൽ പദ്ധതിയിൽ ഉണ്ടാവണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. /ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.

 കെപിസിസി ജനറൽ സെക്രട്ടറി

 ടി എൻ ശരത് ചന്ദ്ര പ്രസാദ്, ടി കെ ടി എഫ് സംസ്ഥാന പ്രസിഡന്റ് യു വി ദിനേശ് മണി,മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, മുൻ ഡിസിസി പ്രസിഡണ്ട് കെ സി അബു, ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി എലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, യുഡിഎഫ് കൺവീനർ ജയ്സൺ മേനാ കുഴി, സണ്ണി കാപ്പാട്ട് മല, കെ എം ബഷീർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News