Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂളിമാട് - കള്ളൻ തോട് റോഡ് പണി ഒച്ച് വേഗതയിലെന്ന് ആക്ഷേപം ശക്തമായി.

15 Oct 2024 12:08 IST

- UNNICHEKKU .M

Share News :



മുക്കം:  കൂളിമാട് - കള്ളൻ തോട് റോഡ് പണിയരംഭിച്ച് ഒരു വർഷമായെങ്കിലും ഒച്ച് വേഗതയിലെന്ന് ആക്ഷേപം ശക്തമാകുന്നു. നിർമ്മാണ പ്രവർത്തികൾ പല കാരങ്ങളിലും കുടുങ്ങി പൂർത്തിയാക്കൽ അനിശ്ചിതമായി വൈകുന്നതായി നാട്ടുകാരുടെ പരക്കെയുള്ള പരാതി.  ഇതിനിടയിൽ കാലം തെറ്റിയ വന്നത്തിയ മഴയും വിനയായി. ഇക്കാരണത്താൽ റോഡിൻ്റെ വശങ്ങൾ കെട്ടുന്നതിനും, ഉയത്തികെട്ടുന്നതിനും മണ്ണിട്ടത് മഴയിൽ ഒലിച്ചിറങ്ങുന്നത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാക്കി രിക്കയാണ്.

 ഒരു വർഷം മുമ്പാണ് കൂളിമാട് - കളളൻതോട് പണി തുടങ്ങി വെച്ചത്. മുന്നോടി താഴ്ന്ന ഭാഗത്ത് ഭിത്തികൾ കെട്ടിയും, മണ്ണിട്ടു ഉയർത്തി കെട്ടലും ഏതാനും ചില ഭാഗങ്ങളിലും പണികൾ നടക്കുകയാണ്. അതേസമയം  നിർമ്മാണങ്ങൾ ഇപ്പോഴും മന്ദഗതിയിലായതിനാൽ ആശങ്ക ഉണർത്തുന്നത്. . കളളൻതോട് ഭാഗത്തെ 600 മീറ്റർസ്ഥലത്തെപ്രവർത്തിയുംഅനിശ്ചിതാവസ്ഥയിലാണന്നാണ് ചൂണ്ടി കാട്ടുന്നത്..  2018 ൽ അന്നത്തെ പൊതുമരാമത് വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരൻ കൂളിമാട് കള്ളൻതോട് റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തിരുന്നത്.  ഏഴു വർഷത്തോളമായി റോഡിൻ്റെ തകർച്ച മൂലം ജനങ്ങളും വാഹനങ്ങളും ബുദ്ധിമുട്ട് നേരിടുന്നതിനിയിൽ പ്രവർത്തി തുടങ്ങിയത് ഏറെ ആശ്വാസമായിരുന്നു.പക്ഷെവേഗതകുറഞ്ഞതോടെആശങ്കയിലേക്ക് നീങ്ങി. മലബാറിലെ പ്രമുഖ അർബുദചികിത്സാ കേന്ദ്രമായഎം വി ആർ ക്യാൻസർ റിസർച്ച് സെന്റർ, കാലിക്കറ്റ് എൻ.ഐ.ടി, ശരി, കളൻ തോട് കെ എം സി ടി എൻജിനീയറിങ് കോളേജ് എംഇഎസ് അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ദിനേന നൂറു കണിക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. . കൂളിമാട് അങ്ങാടിക്ക് സമീപം വെള്ളപ്പൊക്ക ഭിഷണിക്ക് തടയിടാൻ ഒന്നര മീറ്റർ ഉയരത്തിൽ കെട്ടിയാണ് പ്രവർത്തി നടക്കുന്നത്. ഇവിടെ കൊണ്ടിട്ട മണ്ണ് മഴയിൽ ഒലിച്ചിറങ്ങിയത് കാൽ നട പോലും ദുരിതമാക്കി. സമീപത്തെ കടക്കാർക്കും, മദ്രസ്സകളിലെ വിദ്യാർത്ഥികൾക്കും ചളി നിറഞ്ഞത്ബുദ്ധിമുട്ടിലാക്കിയിരിക്കയാണ്. മഴയത്തും കലുങ്ക് നിർമ്മാണം പുരോഗമിക്കുന്നുണ്ട്.നേരത്തെ പൊടികാരണം കച്ചവട സ്ഥാപനങ്ങൾ പോലും പ്രയാസപ്പെട്ടിരുന്നു. '. കൂളിമാട് കള്ളൻതോട് റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിനെതിരിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പ്രധിഷേധങ്ങൾ വരെ ഉയർത്തിയിരുന്നു. അതേസമയം കൂളിമാട് - പാഴൂർ ഭാഗത്തേക്കുള്ള കുറച്ച് ഭാഗത്തേക്കുള്ള റോഡിൻ്റെ ശോചനിയാവസ്ഥയും പരിഹരിക്കണം. കൂളിമാട് - കള്ളൻ- തോട് റോഡിൻ്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി യാത്രദുരിതം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കയാണ്.  

Follow us on :

More in Related News