Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Apr 2025 17:37 IST
Share News :
l
മുക്കം: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷനിലെ ജീവനക്കാർക്ക് ടെക്നിക്കൽ റോപ്പ് റെസ്ക്യൂ പരിശീലനം നൽകി. മലയോരമേഖലയിലെ എല്ലാവിധ ദുരന്തങ്ങളിലും അതിവേഗം ഓടിയെത്തുന്ന മുക്കം അഗ്നിരക്ഷാ സേനാംഗങ്ങൾക്കാണ്
മഴക്കാലങ്ങളിലും വെള്ളച്ചാട്ടങ്ങളിലും കാര്യക്ഷമമായ രക്ഷാപ്രവർത്തനം സാധ്യമാക്കുന്ന "ടിറോലിൻ ട്രാവേഴ്സ്" റോപ്പ് റെസ്ക്യൂ പരിശീലനം നൽകിയത്. സംസ്ഥാനതലത്തിൽ നടക്കുന്ന പരിശീലനത്തിൽ ഉരുൾപൊട്ടൽപോലുള്ള സമയങ്ങളിൽ പുഴകൾക്ക് മറുകരയിൽ അകപ്പെട്ടവരെസുരക്ഷിതസ്ഥാനത്തെത്തിക്കുന്നരക്ഷാപ്രവർത്തനരീതിയാണിത്. കഴിഞ്ഞവർഷം വയനാട് ചൂരൽമല- മുണ്ടക്കൈ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്നവരെ സുരക്ഷിതമായി അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തിച്ചത് ഈ രീതിയിലായിരുന്നു. വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ആദ്യഘട്ടങ്ങളിൽ നേതൃത്വം നൽകിയ കോഴിക്കോട് ജില്ലയിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് ടീമംഗങ്ങളായ നിഖിൽ മല്ലിശ്ശേരി,കെ അഭിലാഷ്, മനുപ്രസാദ് തുടങ്ങിയവരാണ് പരിശീലനം നയിച്ചത്. അഗ്നി രക്ഷാ വകുപ്പിനെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഫയർ സ്റ്റേഷനുകളിൽ റോപ്പ് റെസ്ക്യൂ കിറ്റ് അനുവദിച്ചിട്ടുണ്ട്. ഉയരങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ ജീവനക്കാരുടെ ആത്മധൈര്യം കൂട്ടുന്ന പരിശീലനങ്ങളാണ് നടന്നത്. അതോടൊപ്പം ചെങ്കുത്തായ മലനിരകളിലും ഉയർന്ന മരങ്ങളിലും കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ഉപയോഗിക്കുന്ന ഹൊറിസോണ്ടൽ, വെർട്ടിക്കൽ റോപ്പ് റെസ്ക്യൂ രീതികളും പരിശീലനത്തിൽഉൾപ്പെടുത്തിയിരുന്നു. കോഴിക്കോടിന്റെ മലയോര മേഖലയിൽ പ്രവർത്തിക്കുന്ന മുക്കം ഫയർ സ്റ്റേഷന് മഴക്കാലങ്ങളിൽ വെല്ലുവിളികൾ നേരിടുന്ന അപകടങ്ങളിൽ ഫലപ്രദമായ രക്ഷാ പ്രവർത്തനം സാധ്യമാക്കുന്നതിന് രണ്ടു ദിവസം നീണ്ടുനിന്ന ഈ പരിശീലനം കൂടുതൽ സഹായകരമാവുമെന്ന് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.