Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 12:53 IST
Share News :
മകരവിളക്ക് ദിവസം സന്നിധാനത്തെ അന്നദാനം കോംപ്ലക്‌സിൽ തീർഥാടകർക്കുള്ള അന്നദാനം സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ നേതൃത്വത്തിൽ ഭക്തർക്ക് പ്രഭാത ഭക്ഷണം വിളമ്പി. ഭക്തരുടെ ക്ഷേമവിവരങ്ങൾ അവരോട് നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി അന്നദാനത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി.
തുടർന്ന് ക്ഷേത്ര ദർശനം നടത്തിയ മന്ത്രി ചരിത്രത്തിലെ മികച്ച ശബരിമല തീർഥാടന കാലം ഒരുക്കാൻ സാധിച്ചതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് പറഞ്ഞു. ഹരിവരാസനം പുരസ്‌കാരം സ്വീകരിക്കാനെത്തിയ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ കൊടിമരച്ചുവട്ടിൽവെച്ച് മന്ത്രി പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, അഡ്വ. എ. അജികുമാർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Follow us on :
Tags:
Please select your location.