Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷീണത്തിനും, രോഗ പ്രതിരോധത്തിനും കലോത്സവ നഗരിയിൽ ഔഷധ കൂട്ട് ചുക്ക് കാപ്പിയും '

22 Nov 2024 14:08 IST

UNNICHEKKU .M

Share News :



- എം.ഉണ്ണിച്ചേക്കു.

കോഴിക്കോട്: കോഴിക്കോട് ജില്ല സ്ക്കൂൾ കലോത്സവ നഗരിയിലെ ത്തുന്നവർക്ക് ക്ഷീണത്തിനും, രോഗപ്രതിരോധത്തിനും ആശ്വാസമായി പോലീസ്സ് സേനയുടെ ചുപ്പ് കാപ്പിയും ഒപ്പം ഉണ്ണിയപ്പ വിതരണം ശ്രദ്ധ നേടുന്നു. തുളസി, മല്ലി, ചുക്ക് തുടങ്ങി പതിനാല് ഇനം ഔഷധ കൂട്ടിൻ്റെ നിറവിലാണ് ചുപ്പ് കാപ്പി ഒരുക്കിയത്. മുഖ്യ വേദിയായ മലബാർ കൃസ്ത്യൻ കോളേജ് ഗ്രൗഡി ലാണ് സംവിധാനിച്ചിരിക്കുന്നത്. പവലിയനിൽ വെച്ച് ലൈവായി തന്നെ ചുക്ക് കാപ്പി ഒരുക്കുന്നത്. അതേ സമയം മേളയിലെത്തുന്നവർക്കും വിശപ്പിന് രുചിയേറും ഉണ്ണിയപ്പ വിതരണവും അനുഗ്രഹമാവുകയാണ്. കലോത്സവനഗരിയിലെ വെയിലും മഞ്ഞു മേറ്റത് മൂലമുണ്ടാകുന്ന അസുഖങ്ങൾക്കും പ്രതിരോധമായി ഔഷദ കലവറയായ ചുക്ക് കാപ്പി പ്രയോജനമാകുന്നത്.കലോത്സവത്തിലെ

ത്തുന്ന ആയിരങ്ങളാണ് ഔഷധ ചുക്ക് കാപ്പി കുടിച്ച് സന്തോഷം പങ്കിടുന്നതെ

ന്ന് സംഘാടകരിൽ പ്പെട്ട എ എസ് ഐ രാഗേഷ്, 'അംജിത് എന്നിവർ എൻ ലൈറ്റ് നൂസിനോട് പറഞ്ഞു.ജില്ലയിൽ മഞ്ഞപിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തിനാൽ ദാഹശമനത്തിനുള്ള വെള്ള വിതരണമൊഴിവാക്കി ചുക്ക് കാപ്പിയാക്കിയത്. ഇതാകട്ടെ ഉപകാരമായി മാറി കഴിഞ്ഞു..  കോഴിക്കോട് നടന്ന കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലും പോലീസ്സ് സേനയുടെ ചുക്ക് കാപ്പി വിതരണം ശ്രദ്ധയയാകർഷിരുന്നു. മേളയുടെ തുടക്കം മുതൽ ആരംഭിച്ച കാപ്പി വിതരണം സമാപന ദിവസമായ നാളെ (ശനിയാഴ്ച്ച) വരെ തുടരുകയായി. കോഴിക്കോട് കേരള പോലീസ്സ് ഓഫീസേനഴ്സ് അസോസിയേഷനും, കോഴിക്കോട് സിറ്റി പോലീസ്സ് എംപ്ലോയ്സ് കോ- ഓപ്പറേറ്റീവ് സൊസാറ്റീവും, സിറ്റി പോലീസ്സ് എംപ്ലോയ് സ്കോ- ഓപ്പറേറ്റിവ് കൺസ്യൂമർസ്‌റ്റോറിൻ്റെയും സംയുക്ത സഹകരണമാണ് കരുതലിലും സേവനത്തിലും സംഘാടനത്തിലും വേറിട്ടതാകുന്നത്. ജനങ്ങളും പോലീസ്സ് സേനയും തമ്മിലുള്ള ബന്ധങ്ങൾക്ക് കരുത്ത് പകരാൻ അക്ഷരാർത്ഥത്തിൽ വലിയ നേട്ടമായി ഈ സേവനസംരഭം വഴി തുറന്നിരിക്കയാണ്.

Follow us on :

More in Related News