Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2025 21:58 IST
Share News :
വൈക്കം: കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്ന്, നാല് കോൺഗ്രസ് വാർഡു കമ്മറ്റികളുടെ സഹകരണത്തോടെ മഹാത്മ ഗാന്ധി കുടുംബ സംഗമം നടത്തി. കോൺഗ്രസ് നാലാം വാർഡ് കമ്മറ്റി പ്രസിഡൻ്റ് ഷിബു വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലാളി വർഗ്ഗത്തിൻ്റെ പേര് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി വിജയൻ ഗവൺമെൻ്റ് ഒരു വശത്ത് തൊഴിലാളി വിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നതോടെപ്പം മറുവശത്ത് കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും, കേരളത്തിലെ അഴിമതിയിൽ മുങ്ങിയ എൽ ഡി എഫ് ഭരണത്തിന് അറുതി വരുത്താനുള്ള സമരപരിപാടികളാണ് കോൺഗ്രസ് നടത്തിവരുന്നതെന്നും ജി.ഗോപകുമാർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് വി.ടി. സണ്ണി മുഖ്യ പ്രഭാഷണം നടത്തി. വെച്ചൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ, ഡിസിസി ജനറൽ സെക്രട്ടറി എ.സനീഷ് കുമാർ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേഷ് കുമാർ, കോൺഗ്രസ് ഒന്നാം വാർഡ് കമ്മറ്റി പ്രസിഡൻ്റ് ടോമികുര്യൻ, ബൂത്ത് പ്രസിഡൻ്റ് രമേശൻ,ബൈജുതുണ്ടിയിൽ, പി.ഒ.വിനയചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗം സ്വപ്ന മനോജ്, പി.ജി.ഷാജി, കോയ യൂസഫ്, എ. സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.