Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇശലുകൾ പെയ്തിറങ്ങിയ മാപ്പിളപ്പാട്ടുകൾ കുളിർമ്മയായി'തുലാമഴയുടെ താളത്തിൽ കോൽക്കളി ആവേശമാക്കി

05 Nov 2024 20:34 IST

UNNICHEKKU .M

Share News :

'



മുക്കം: ഇമ്പമാർന്ന ഇശലുകൾ പെയ്തിറങ്ങിയപ്പോൾ മാപ്പിളപ്പാട്ടുകൾ കുളിർമഴയായി പെയ്തിറങ്ങി. അതേസമയം തുലാമഴയുടെ താളത്തിൽ ൽ കോൽക്കളി അരങ്ങ് തകർത്തു.   മുക്കം ഉപജില്ല സ്ക്കൂൾ കലോത്സവ മത്സരത്തിൻ്റെ മുഖ്യ വേദിയായ ഖയാലിൽ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും മാപ്പിളപ്പാട്ട് മത്സരങ്ങളാൽ അരങ്ങേറിയപ്പോൾആ സ്വദകരാൽ നിറഞ്ഞൊഴുകി. ചൊവ്വാഴ്ച രാവിലെ ഹൈസ്ക്കൂൾ വിഭാഗം ആൺ കുട്ടികളുടെ മാപ്പിളപ്പാട്ടുകളോടെ വേദിയുണർന്നതോടെ മാപ്പിളപ്പാട്ട് ആസ്വാദകർക്ക്ആഹ്ലാദത്തിൻ്റെ സുന്ദര പ്രകടനങ്ങളുമായ തുലാമാസ പകലിനെ അക്ഷരാർത്ഥത്തിൽ ധന്യമാക്കിയത്. നാല് വിഭാഗങ്ങളിലായി 59 വിദ്യാർത്ഥികൾ സുന്ദരമായ ഇശലുകൾ ഇമ്പമാർന്ന ശൈലിയിൽ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ സദസ്സ് മാപ്പിളപ്പാട്ടിനെ വരവേറ്റത്.ഒ.എം കരുവാര കുണ്ടിൻെറയും ,മോയിൻകുട്ടി വൈദ്യരുടെയും , മറ്റു ഇതര കവികളുടെ രചനകളാണ്വിദ്യാർത്ഥികൾതെരഞ്ഞടുത്തത്. തുടർന്ന് വേദിയിൽ ഹയർ സെക്കണ്ടറിവിഭാഗം അറബനമുട്ടും, യൂ.പി.ഹൈസ്ക്കൂൾ  വിഭാഗം ഒപ്പനയുടെമത്സരങ്ങൾ ജനം നെഞ്ചേറ്റിയാണ് രാത്രിയോടെ വേദി വീട്ടത്. 

വേദി അഞ്ചായ ഗസലിൽ ഹൈസ് ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം കോൽക്കളിയും അക്ഷരാർത്ഥത്തിൽ അരങ്ങ് തകർത്തു. ചടുലമായ താളത്തിലും ഇമ്പമാർന്ന മാപ്പിളപ്പാട്ട് ഇശലുകളിൽ വീരരസം തുളമ്പുന്ന വായ്ത്താരിയുടെ ചുവടിൽ മെയ്യും, കയ്യും ,കാലും, കോലും സമന്വയിപ്പിച്ചുള്ള അവതരണവും പതിനാല് കോൽക്കളി മത്സരങ്ങൾ ആസ്വാദകരുടെ മനം കവർന്നു. തുലാമഴയുടെ താളത്തിൽ ഗസൽ വേദി ചളിക്കുളമായങ്കിലും കലയോടുള്ള പ്രിയത്താൽ എല്ലാം സഹിച്ച് കൊണ്ട് ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറിവിഭാഗത്തിലെ പതിനാല് കോൽക്കളിയും ആവേശത്തോട ആസ്വദിച്ചാണ് വേദി വിട്ടത്. വേദി അഞ്ചിലെഭരത നാട്യവും, മോഹിനിയാട്ട മത്സരങ്ങളും വേദി മൂന്നിലെ മൻഹാറിൽ യൂ.പി.എച്ച് എസ്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ നാടകം കാണാൻ നിരവധി പേർ ഒഴുകിയെത്തി. മേ

ളയിലെ മത്സരങ്ങൾ രാത്രിയും 

പുരോഗമിക്കുയാണ് '



.  

Follow us on :

More in Related News