Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2025 13:52 IST
Share News :
മുക്കം: ( കോഴിക്കോട്) ഹോസ്റ്റലിന് മുകളിലൂടെ കഴിഞ്ഞ ദിവസം ഡ്രോണുകളടക്കമുള്ളവയുടെ പറക്കൽ ശബ്ദങ്ങളുടെ ഭിതി മനസ്സുകളിൽ വിട്ടൊഴിയുന്നില്ല ബാഗുകൾ ഒരുക്കി നാട്ടിലേക്ക് പോകാനുള്ള കാത്തിരിപ്പുമായി കാശ്മീരിലെ മലയാളി വിദ്യാർത്ഥികൾ . പാ ക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ബാരാമൂള ജില്ലയിലെ സോപ്പൂരിലെ ഷേർ ഇ കാർഷിക സർവ്വകലാശാല ആൻ്റ് ടെക്നോളേജി വിഭാഗങ്ങളിൽ ബി.എസ്.സി, എം.എസ് സി എന്നി കോഴുസ്സുകളിൽ പഠിക്കുന്ന 22 ഓളം മലയാളി വിദ്യാർത്ഥികളാണ് എങ്ങിനെയെങ്കിലും വീടയണാൻ കാത്ത് കഴിയുന്നത്. ഒരോ ദിവസങ്ങളിലും വ്യാമോക്രമണ വാർത്തകൾ കേൾക്കുമ്പോഴും കാണുമ്പോഴും ഹോ സ്റ്റലിൽ രാത്രിയിൽ വൈദ്യുതമുടക്കവും വെള്ള ലഭ്യത കുറവും, വെടിയൊച്ചകൾക്ക് സമാനമായ ശബ്ദം ആശങ്കയുണ്ടാക്കുന്നുന്നതായി വിദ്യാർത്ഥി പറഞ്ഞു.. കഴിഞ്ഞ വ്യാഴായ്ച്ച വരെ പ്രയാസ്സങ്ങൾ അനുഭപ്പെട്ടിരുന്നില്ല. കാർഷിക യൂനിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റ് അധികൃതർ പേടിക്കേണ്ട സുരക്ഷിതമായ ഭാഗമാണെന്ന് ആശ്വാസവാക്കുകൾ കേട്ട് സമാധാനത്തോടെ മുന്നോട്ട് പോയിരുന്നത്. ഓപ്പറേഷൻ സിന്ദൂർ നടന്ന ദിവസം രാത്രിയിൽ എന്തോ വീഴുന്ന രീതിയിൽ വലിയ ശബ്ദങ്ങൾ കേട്ടു. രാവിലെ ഡ്രോണുകളുടെ ശബ്ദമാണന്നറിഞ്ഞതോടെ പേടി തുടങ്ങിയത്. രാത്രിയായാൽ വൈദുത ബന്ധം തടസ്സപ്പെടുകയാണ്. തുടർന്ന് വെള്ളത്തിൻ്റെ പ്രതിസന്ധിയു നേരിട്ട് ബുദ്ധിമുട്ടുകയാണ്. ഹോസ്റ്റൽ സുരക്ഷിതമാണെന്ന് അധികൃതർ പറയുന്നെങ്കിലും ഭീതിമൂലം ഉറക്കം വരെ നഷ്ടപ്പെടുകയാണന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഞങ്ങൾക്ക് നാടയണാനുള്ള സംവിധാനം വേഗതയിലാക്കണമെന്നാണ് മലയാളി വിദ്യാത്ഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഇതിനം കേരള സർക്കാറിനോടും, സെക്രട്ടറിയോടും, പ്രതിപക്ഷ നേതാവടക്കം പ്രമുഖരോടും നാട്ടിലെത്തിക്കാൻ സംവിധാനമാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാർത്ഥികൾ ഇമെയിൽ വഴി സന്ദേശം അയച്ചും അല്ലാതെ ബന്ധപ്പെട്ടിട്ടുണ്ട്.. റോഡ് മാർഗ്ഗം വഴി മാത്രമേ യാത്രക്കുള്ള സൗകര്യമുള്ളു. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിന് രണ്ട് മണിക്കൂറിലേറെ യാത്ര ചെയ്യണം. ട്രൈയിനുകളുടെ സർവ്വീസ്സ് വിവരം പോലും അറിയാനാവുന്നില്ല.വിമാന താവളങ്ങൾ അടച്ചിട്ടത് യാത്രവിനയായി.. ഇതിനിടയിൽ ഹോസ്റ്റൽ അധികൃതർ ഏത് നിമിഷവും നാട്ടിലേക്ക് പോകാൻ ഒരുങ്ങാനുള്ള അറിയിപ്പും നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ മൂലം തടസ്സപ്പെട്ട ജമ്മുവിലെ റാമ്പൻ ഭാഗത്തെ റോഡ് താൽക്കാലികമായി പരിഹരിച്ചതായി വിവരമുണ്ട്. ഇക്കാരണത്താൽ തമിഴ്നാട്ടിൽ നിന്നുള്ള അൻപതോ ളം വിദ്യാർത്ഥികൾ ഇന്ന് (ശനി) രാവിലെ 8 മണിയോടെ നാട് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടിട്ടുണ്ട്. ഡൽഹി, ഉത്തർപ്രദേശ്,ബിഹാർ, ആസാം തുടങ്ങി ഭാഗങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. എൻഐ ടി , നിഫ്റ്റ്, സി.യു.കെ എന്നിവിടങ്ങളിലും മലയാളി വിദ്യാർത്ഥികളുണ്ട്. കാശ്മീർ സ്വദേശികളായ വിദ്യാർത്ഥികൾ അവരുടെ വീടുകളിലേക്ക് മടങ്ങി കഴിഞ്ഞു. പാക്കിസ്ഥാൻ അതിർത്തിയിലെ ബാരാമുള സോപ്പൂരിലെ കാർഷിക സർവ്വകലാശാല ക്യാമ്പസിൽ ഹോസ്റ്റലിൽ ഇരുപത്തിരണ്ട് മലയാളി വിദ്യാർത്ഥികൾക്കാണ് നാട്ടിലെത്തേണ്ടത്.
.
Follow us on :
Tags:
More in Related News
Please select your location.