Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ : ആഴ്ച്ചകൾക്ക് മുമ്പ് ടാറിങ്ങ് നടത്തിയ റോഡുകൾ പൊളിഞ്ഞു അഴിമതിയെന്ന് ആരോപണം.

28 May 2025 16:02 IST

UNNICHEKKU .M

Share News :

മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ആഴ്ചകൾക്ക് മുമ്പ് ടാറിംങ്ങ് നടത്തിയ റോഡുകൾ തകർന്നു വിവിധ പ്രദേശങ്ങൾ,നടപ്പ് സാമ്പത്തികവർഷം ആഴ്ചകൾക്കുമുമ്പ് ടാർ ചെയ്ത റോഡുകൾ പൂർണമായും തകർന്ന് യാത്ര ദുരിതമായി മാറിയത്. വെഡ് മിക്സ് ഇട്ടശേഷം ടാർ ചെയ്തിട്ട് കൂടി റോഡ് പൊളിഞ്ഞതിൽ കാരണം പറയാൻ കഴിയാതെ പരസ്പരം പഴിചാരുകയാണന്നാണ് പരാതി. ഭരണനേതൃത്വം, 20എംഎം കനത്തിൽ ചെയ്യേണ്ട റോഡ്, അഞ്ച്എംഎം, പോലും കനമില്ലാതെ, ഓരോ ചിപ്സും തൊട്ടു തൊട്ടില്ല എന്ന രൂപത്തിലാണ്പ്രവർത്തി നടത്തിയിട്ടുള്ളത്,പ്രസ്തുത പ്രവർത്തിക്ക് ആവശ്യമായ ടാർ ഉപയോഗിച്ചിട്ടില്ലെന്ന് റോഡ് പോയി പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യമാകുമെ ന്നാണ് ചൂണ്ടികാണിക്കുന്നത്.,കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂട്ടോളി, ആറാംബ്ലോക്ക്‌ റോഡാണ് ടാറിങ് പൂർത്തീകരിച്ച് ആഴ്ചകൾക്കുള്ളിൽ തകർന്നത്, ടാറിങ് പ്രവർത്തിക്കെതിരെ നിരവധി പരാതികൾ നേരത്തെയുമുണ്ട്, എന്നിട്ടും ആവശ്യമായ മുൻകരുതൽ എടുക്കാതെ, ആവശ്യത്തിന് മെറ്റീരിയൽസ് ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്താതെ പ്രവർത്തി നടത്തിയതാണ് ഇത്ര പെട്ടെന്ന് പൊളിഞ്ഞു പോകാൻ കാരണം. ഇത് വലിയ സാമ്പത്തിക അഴിമതിയാണന്നന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്., കാരശ്ശേരി പഞ്ചായത്തിന്റെ ഭരണ നേതൃത്വം ചില കോൺട്രാക്ടർ മാരുമായി ചേർന്ന് നടത്തുന്നത്, നടന്നു പോകാൻ കൂടി പറ്റാത്ത രൂപത്തിൽ റോഡ് തകർന്നിട്ടു യാതൊരു നടപടിയും സ്വീകരിക്കാൻപഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല എന്നതാണ് വിചിത്രം. ഈ കോൺട്രാക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്, റോഡ് സന്ദർശിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി മെമ്പർമാർ ആവശ്യപ്പെട്ടു,, കെപി ഷാജി, കെ ശിവദാസൻ, കെ കെ നൗഷാദ്, എം ആർ സുകുമാരൻ, ജിജിത സുരേഷ്, ഇ പി അജിത്ത്, ശ്രുതി കമ്പളത്ത, സിജി സിബി എന്നിവരാണ് സ്ഥലം സന്ദർശിച്ചത്

Follow us on :

More in Related News