Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 10:12 IST
Share News :
പീരുമേട്:
ശബരിമല മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നതിനു മുന്നോടിയായി പുരാതന കാനനപാത വെട്ടിതെളിച്ചു.
വനം വകുപ്പിന്റെ നേതൃത്വത്തിലാണ് വണ്ടിപ്പെരിയാർ സത്രം, പുല്ല്‌മേട് തുടങ്ങിയ പരമ്പരാഗത കാനന പാതയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ നടപടി ആരംഭിച്ചത്. കാനന പാതയിലെ
കാട്ട് ച്ചെടികളും, വള്ളിപ്പടർപ്പുകളും നീക്കം ചെയ്യലാണ് നടക്കുന്നത്.
അയ്യപ്പഭക്തരെ കടത്തിവിടുമ്പോള്‍ സത്രത്തില്‍ നിന്ന് ആദ്യത്തെ സംഘത്തിന് മുൻപില്‍ സായുധരായ ഉദ്യാഗസ്ഥർ ഉണ്ടാകും. സന്നിധാനത്തു നിന്ന് തിരിച്ചെത്തുന്ന അവസാനത്തെ ഭക്തന് ഒപ്പവും ഉദ്യോഗസ്ഥ സംഘം കൂടെ ഉണ്ടാകും. ഇതോടൊപ്പംവനം വകുപ്പിന്റെ ഡ്രോണ്‍ എത്തിച്ചും വന്യമൃഗ സാന്നിദ്ധ്യം നിരീക്ഷിക്കും. കാട്ടാന, കാട്ട് പോത്ത്, മ്ലാവ്, കരടി, പുലി, തുടങ്ങിയ വന്യ മൃഗങ്ങള്‍ ഈ കാനനപാതയുടെ വശങ്ങളില്‍ സ്ഥിരസാന്നിധ്യമാണ്.102 പേരുടെ മരണത്തിനിടയാക്കിയ പുല്ലമേട് ദുരന്തത്തെ തുടർന്ന് വള്ളക്കടവ്, കോഴിക്കാനം, പുല്ല് മേട്പാത അടച്ചതോടെയാണ് ഈ കാനനപാതയിലൂടെ ശബരിമല തീർത്ഥാടകരെ കടത്തിവിടുന്നത്.
കാനനപാതയില്‍ അരകിലോമീറ്റർ ഇടവെട്ട് കുടിവെള്ളം വിതരണം ചെയ്യും.
ഹൃദ്രോഗികളും, പ്രായാധിക്യം ചെന്നവരും ഈ പാതയിലുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു .
പോലിസിനും ദേവസ്വം ബോർഡ് ജീവനക്കാർക്കുമുള്ള ഷെഡഡിന്റെറ നിർമ്മാണം ഇതുവരെ തുടങ്ങിയില്ല. കൂടാതെ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ അന്യ സംസ്ഥാന തീർത്ഥാടകർ ബുദ്ധിമുട്ടും.
താല്‍ക്കാലിക ശുചിമുറികളുടെ നിർമ്മാണവും ആരംഭിച്ചിട്ടില്ല.
പെരിയാർ കടുവ സങ്കേതം വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ്,അഴുത റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജ്യോതിഷ് .ജെ .ഒഴാക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സത്രത്തില്‍ പ്രവർത്തനങ്ങള്‍ നടക്കുന്നത്.
Follow us on :
More in Related News
Please select your location.