Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 21:33 IST
Share News :
മുക്കം: മുക്കാൽ നൂറ്റാണ്ടിലധികമായി ഇന്ത്യാ രാജ്യത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഒരു ആദർശ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. രാജ്യത്തെ ജനങ്ങൾക്കിടയിൽ ഏക മാനവികതയും സാഹോദര്യ- സൗഹൃദ കാഴ്ചപ്പാടുകളും ഉയർത്തിപ്പിടിച്ചാണ് ഇക്കാലമത്രയും ഈ പ്രസ്ഥാനം പ്രവർത്തിച്ചതെന്ന് മുക്കത്ത് സംഘാടകമ്പമിതി വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജമാഅത്ത് ഇസ്ലാമിക്ക് പറയാനുള്ളത് എന്ന തലക്കെട്ടിൽ മുക്കത്ത് നടക്കുന്ന പൊതുസമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.സേവന മേഖലകളിലും ദുരന്തസമയങ്ങളിലെരക്ഷാപ്രവർത്തനങ്ങളിലുംഅനുപമമായപ്രവർത്തനങ്ങളാണ് ജമാഅത്ത് പ്രവർത്തകർ കാഴ്ച വച്ചിട്ടുള്ളത്. പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾ ഒരു തുറന്ന പുസ്തകം പോലെ നമ്മുടെ സമൂഹത്തിലുണ്ട് രാജ്യത്തെ നിയമ വ്യവസ്ഥക്ക് വിധേയമായി ട്ടാണ് ഇക്കാലമത്രയും ഈ പ്രസ്ഥാനം പ്രവർത്തനങ്ങൾ നടത്തിയത് നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തിൽ ജമാഅത്തെ ഇസ്‌ലാമി നേതൃത്വം പൊതു സമൂഹത്തോട് ചില കാര്യങ്ങൾ തുറന്നു സംവദിക്കാൻ ഉദ്ദേശിക്കുന്നു തദാവശ്യാർത്തം ജനുവരി 24 വെള്ളിയാഴ്ച 6.30 ന് മണിക്ക് മുക്കം സ്റ്റാർ ഹോട്ടലിന് സമീപമുള്ളഗ്രൗണ്ടിൽ ഒരു പൊതുസമ്മേളനം സംഘടിപ്പിക്കന്നത്. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ, മാധ്യമം - മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ , ജാമഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം ഡോ: നഹാസ് മാള , ജില്ല പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി എന്നിവർ സമ്മേളനത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കും.
വാർത്ത സമ്മേളനത്തിൽ സഈദ് എലങ്കമൽ ( വൈസ് പ്രസിഡന്റ്, ജമാഅത്തെ ഇസ് ലാമി ഹിന്ദ് കോഴിക്കോട് ജി.ല്ല)എസ് ഖമറുദ്ദീൻ (വൈസ് പ്രസിഡൻ്റ്, ജമാഅത്തെ ഇസ് ലാമി ഹിന്ദ് കോഴിക്കോട് ജില്ല)
സിറാജുദ്ദീൻ ഇബ്നു ഹംസ (പി.എആർ സെക്രട്ടറി ജമാഅത്തെ ഇസ് ലാമി ഹിന്ദ് കോഴിക്കോട് ജില്ല)
ഇ.കെ. അൻവർ (ഏരിയാ സെക്രട്ടറി ജമാഅത്തെ ഇസ് ലാമി ഹിന്ദ് മുക്കം ഏരിയ )ഇ ബഷീർ മാസ്റ് മാസ്റ്റർ വൈസ് പ്രസിഡന്റ് ജമാഅത്തെ ഇസ് ലാമി ഹിന്ദ് മുക്കം ഏരിയ ) എന്നിവർ പങ്കെടുത്തു .
ചിത്രം വാർത്ത സമ്മേളനത്തിൽ നിന്ന്
Follow us on :
Tags:
More in Related News
Please select your location.