Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള വിണ്ണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയമെത്തി. ദർശിച്ചു നിർവൃതിയിൽ '

08 Jan 2025 14:13 IST

UNNICHEKKU .M

Share News :



മുക്കം: കേരള വിണ്ണിൽ വിസ്മയ ദൃശ്യവിരുന്നു മായി അന്താരാഷ്ട ബഹിരാകാശ നിലയമെത്തി ജനം ആഹ്ലാദ നിർവൃതിയോടെ ദർശിച്ച് മനംകുളിർത്തു. കാത്തിരുന്ന കാഴ്ച്ചയുടെ അപൂർവ്വ നിമിഷങ്ങൾ ചൊവ്വാഴ്ച്ച രാത്രി 7.30 യോടെ  ക്യാമറ കണ്ണുകളിൽ പകർത്തിയാണ് പലരും തുറന്ന മുറ്റങ്ങളിലും, മൈതാനികളിൽ നിന്നും മടങ്ങിയത്. സെൽഫിയെടുക്കാനും മറന്നില്ല.  രാത്രി 7.21 നും 7.28 നുമിടക്കാണ്സഞ്ചരിക്കുന്ന നക്ഷത്ര സമാന രീതിയിൽ അന്താരാഷ്ട്ര ബഹിരാകാശനിലയം കേരള മാനത്തിൻ്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് ദൃശ്യമായത്''. തുടർന്ന് വടക്ക് കിഴക്കൻ ദിശയിലേക്ക് നീങ്ങി. അതോടപ്പം ശുക്രൻ്റെയും ചന്ദ്രൻ്റെയും വിളിപ്പാടകലത്തു കൂടി സഞ്ചരിച്ച് കിഴക്കൻ മാനത്ത് അപ്രത്യക്ഷമാവുകയാണുണ്ടായത്.

ഈ മനോഹര ദൃശ്യം ' ചാത്തമംഗലത്ത് നിന്ന് തൻ്റെ ക്യാമറ കണ്ണിൽ പകർത്തിയും തൻ്റെവിദ്യാർത്ഥികൾക്കും, അതോടപ്പം റസിഡൻസ് അംഗങ്ങൾക്കും നേരിട്ട് മനസ്സിലാക്കി കൊടുക്കാനായതിൽ വളരെ സന്തോഷമുണ്ടെന്ന് മനു മോഹൻ മാസ്റ്റർ എൻ ലൈറ്റ് ന്യൂസിനോട് പറഞ്ഞു. , ജനുവരി ഒൻമ്പതിന് പുലർച്ചക്ക് 6.07 നും വീണ്ടുമെത്തുമെന്നും പറയുന്നുണ്ട്. ഭൗമ ഉപരിതലത്തിൽ നിന്ന് 400 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 357 അടി നീളവും 240 അടി വീതിയും89 അടി ഉയരവുമുള്ള പടുകൂറ്റൻ ആകാശകപ്പലായി ഇതിനെ

 ചൂണ്ടി കാണിക്കപ്പെടുന്നത്. മാനത്തെ കൊട്ടാരം എന്ന പേരിലും അറിയപ്പെടുന്നു.  അന്താരാഷ്ട്ര ബഹിരാകാശനിലയം (ഐഎസ് എസ്) മണിക്കൂറിൽ 27000 കിലോമീറ്റർ വേഗത്തിലാണ് കുതിക്കുന്നത്. ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ നാസ അയച്ച ബഹിരാകാശത്തെ സ്വപ്നസഞ്ചാരിയായ ഇന്ത്യൻ വംശജ സുനിത വില്യം സും, ബുച്ച് വിൽ മോറിൻ്റെ നേതൃത്വത്തിലുള്ള ഗഗനസഞ്ചാരികളാണ് ഐഎസ് എസ് നിലയത്തിലുള്ളത്. ഇവർ എൻപത് ദിവസമായി ഈ നിലയത്തിൽ കഴിയുന്നത്. 2024 ജൂൺ 5 നാണ് ബഹിരാകാശ യാത്രികർ യാത്രയായത്. ഫെബ്രവരിയിൽ മടങ്ങാനുള്ള ഷെഡുളാണ് പ്രഖ്യാപിച്ചെങ്കിലും മാർച്ച് അവസാനം വരെ തുടരുമെന്നാണ് നാസവൃത്തങ്ങൾ പറയുന്നത്. ഇനി വീണ്ടും കേരളമാനത്ത് ഈ ആകാശകപ്പലിൻ്റെ ദൃശ്യ മനോഹരിത 

കാണാൻ ജനം കാത്തിരിക്കയാണ്. 

Follow us on :

More in Related News