Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 22:05 IST
Share News :
മുക്കം:വയനാട് ഉപതിരഞ്ഞെടുപ്പിലൂടെ പാർലമെൻറിൽ എത്തുന്ന ശ്രീമതി പ്രിയങ്കാ ഗാന്ധി ഫാസിസത്തിനെതിരെ ഇരട്ട പോർമുഖം തുറക്കുമെന്ന് പ്രമുഖ പാർലമെന്റേറിയനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഡോക്ടർ എം കെ മുനീർ എം.എൽ എ അഭിപ്രായപ്പെട്ടു.പ്രിയഗാന്ധിയുടെ വിജയത്തിലല്ല ചരിത്ര ഭൂരിപക്ഷത്തിലേക്ക് വോട്ട് അഭ്യർത്ഥിക്കുകയാണ് മലയോര മണ്ഡലം ഒന്നാകെയെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യൻജനാധിപത്യത്തിൻറെഅപതസഞ്ചാരത്തിൽ ഒരു ജനപ്രതിനിധി അല്ലാതിരുന്നിട്ടു കൂടി കഴിഞ്ഞ പതിറ്റാണ്ടുകളായി പോർമുഖത്തുള്ള പ്രിയങ്കാ ഗാന്ധിയുടെ പാർലമെന്റിലേക്കുള്ള കടന്നുവരവ് ഫാസിസത്തിനെതിരെ, വർഗീയതക്കെതിരെ, നാടിനെ വിഭജിക്കുന്ന വിദ്ധ്വംസകപ്രവർത്തനങ്ങൾക്കെതിരെ ഇനിയുള്ള കാലം ഇരട്ട പോർമുഖം തുറക്കുമെന്ന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കാരശ്ശേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മുരിങ്ങംപുറയിൽ സംഘടിപ്പിച്ച പഞ്ചായത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലത്തിലെ പ്രവർത്തകരുടെ ആവേശവും ഊർജ്ജസ്വലമായ ബൂത്ത് തലത്തിലെ പ്രവർത്തനവും ചരിത്രഭൂരിപക്ഷത്തിലേക്ക് പ്രിയങ്ക ഗാന്ധി നടന്നെടുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ കെ കോയ അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറ് എം എ റസാക്ക് മാസ്റ്റർ യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയർമാൻ അഹമ്മദ് പുന്നക്കൽ.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സനോജ് കുരുവട്ടൂർ,കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ,യുഡിഎഫ് നേതാക്കളായ സമാൻ ചാലുളി,ജോസ് പാലിയത്ത്,എംടി അഷ്റഫ്,സലാം തേക്കും കുറ്റി,എ കെ സാദിഖ്, സിവി ഗഫൂർ, ഗസീബ് ചാലൂളി, പിപി ശിഹാബുദ്ദീൻ,ഗോപാലൻ ഇപിതുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.