Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോഷണക്കേസ്സിലെ പ്രതിയെ പിടിക്കൂടാനെത്തിയ പോലീസ്സുകാരെ വെട്ടി പരിക്കേൽപ്പിച്ച സംഭവം: ഇരു പ്രതികളെ ഇന്ന് റിമാൻ്റ് ചെയ്യും.

11 Apr 2025 09:17 IST

UNNICHEKKU .M

Share News :


മുക്കം: കാർ മോഷണവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാനെത്തിയെ പോലീസ്സുകാരെ പ്രതിയുടെ മാതാവ് കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മാതാവിനെയും മകനെയും ഇന്ന് (വെള്ളിയാഴ്ച്ച)കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്യും. തടത്തിൽ കോളനിക്ക് സമീപം താമസിക്കുന്ന അയനിക്കുന്നുമ്മൽ അർഷാദ് (28) മാതാവ് ഖദിജ (56) എന്നിവരെയാണ് കഴിഞ്ഞ ദിവസം സംഭവത്തിൽ പോലീസ്സ് അറസ്റ്റ് ചെയ്തത്. വയനാട് എസ്.പിയുടെ സ്പഷ്യൽ സ്ക്വാഡിലെ സി.പി.ഒ മാരായ ഷാലു, നൗഫൽ എന്നി പോലിസ്സുകാർക്കാണ് വെട്ടേറ്റത്. വ്യാഴായ്ച്ച വൈകിട്ട് കാരശ്ശേരി വലിയപറമ്പിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിക്കേറ്റ പോലിസ്സുകാരെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. കഴിഞ്ഞ നാലാം തിയ്യതി വയനാട് കൽപ്പറ്റയിൽ നിന്ന് കാറ് മോഷണം പോയിരുന്നത്. ഇതേ തുടർന്ന് സി.സി.ടി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണ പ്രതി അർഷാദാണെന്ന് പോലീസ്സ് തിരിച്ചറിഞ്ഞിരുന്നു. അതേസമയം കവർന്ന കാറ് അർഷാദിൻ്റെ വീട്ടിനടുത്ത് നിന്ന് കണ്ടെത്തുകയുണ്ടായി .സംഭവത്തിൽ അർഷാദിനെ വീട്ടിൽ നിന്ന് പിടികൂടുന്നതിനിടയിൽ നിലവിളിച്ച് മാതാവിൻ്റെ സഹായം തേടിയിരുന്നു. ഇതിനിടയിൽ അർഷാദും, മാതാവ് മിക്സിയെ ടുത്തും, കത്തിയെ ടുത്തു. കാർക്ക് നേ ർക്ക് അക്രമിക്കുകയായിരുന്നു. തടയുന്നതിനിടയിൽ പോലിസ്സുകാർക്ക് പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ മുക്കം പോലീസ്സും, നാട്ടുകാരും ചേർന്ന് അർഷാദിനെ പിടികൂടി. വരാന്തയിൽ ഒളിച്ചിരിക്കുകയായിരുന്ന ഖദിജയ വൈകിട്ട് 5.30 യോടെ തന്നെ പിടിക്കൂട്ടുകയുണ്ടായി. തുടർന്ന് മാതാവിനെയും, മകനെയും പോലീസ്സ് അറസ്റ്റ് ചെയ്തു. വധശ്രമം, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, ആയുധം കൊണ്ട് അക്രമം നടത്തി പരിക്കേൽപ്പിക്കൽ എന്നിവകുപ്പുകൾ ചേർത്താണ് പോലീസ്സ് കേസ്സെടുത്തത്.

ചിത്രം: അർഷാദ്, ഖദീജ.

Follow us on :

More in Related News