Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2025 21:51 IST
Share News :
തലയോലപ്പറമ്പ്: ഛത്തീസ്ഗഡിൽ മിഷനറി പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന മലയാളികളായ രണ്ടു കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുകയും ചെയ്തതിൽ
പ്രതിഷേധിച്ച് പൊതിയിൽ
മൗനജാഥയും പ്രതിഷേധയോഗവും നടത്തി. ആറു ദിവസമായിട്ടും മജിസ്ട്രേറ്റ് കോടതിയിലും സെക്ഷൻ കോടതിയിലും ജാമ്യം നിഷേധിക്കുകയും ചെയ്ത സിസ്റ്റർ പ്രീതി മേരി,സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കലയത്തും കുന്ന് സെൻറ് ആൻറണീസ് പള്ളിയുടെയും,പൊതി സെന്റ് മൈക്കിൾസ് പള്ളിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മതേതരത്വം ,മതസ്വാതന്ത്ര്യം , മതസൗഹാർദ്ദം എന്നിങ്ങനെ ഇന്ത്യൻ ഭരണഘടന നൽകുന്ന പൗരാവകാശത്തെ നിഷേധിച്ചുകൊണ്ട് മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിഷേധ യോഗം അപലപിച്ചു. അകാരണമായി ജയിലിൽ അടച്ചിരിക്കുന്ന കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും പ്രതിക്ഷേധ യോഗം ആവശ്യപ്പെട്ടു. സെൻ്റ് ആൻ്റ ണീസ് പള്ളി വികാരി ഫാ.പോൾ കോട്ടക്കൽ, സെൻ്റ് മൈക്കിൾസ് പള്ളി പ്രതിനിധി പീറ്റർ തറപ്പേൽ,കെ. ജോർജ് ആറാക്കൽ,എ.യു ടോമി എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ തോമസീന ഡീ. സി.പി. ബി, ആമുഖ പ്രാർത്ഥനയും, സിസ്റ്റർ ദിവ്യ എസ്.എ. ബി. എസ്. സമാപന പ്രാർത്ഥനയും നടത്തി. സിസ്റ്റർമാർ ഉൾപ്പടെ നൂറ് കണക്കിന് പേർ പ്രതിക്ഷേധത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.