Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2025 14:06 IST
Share News :
മുക്കം: ഐക്യവും, സ്നേഹവും, സൗഹൃദവും സന്ദേശമാക്കി മുതിർന്ന പൗരന്മാരുടെ ഇഫ്ത്താർ സംഗമം ഗ്രാമത്തിൽ ശ്രദ്ധതേടി . ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് സായാഹ്നന ഹാളിൽ സംഘടിപ്പിച്ച സംഗമമാണ് നാനാതുറകളിൽ നിന്നുള്ളവർ ഇഫ്ത്താറിന് ഒത്ത് ചേർന്നപ്പോൾ ഒരുമയെ ശക്തിപ്പെടുത്തലിനുള്ള വേദിയായി മാറിയത്. സ്നേഹത്തിൻ്റെ ചിറക് വിടർത്തിയുള്ള ഇഫ്ത്താർ സംഗമം അക്ഷരാർത്ഥത്തിൽ അവിസ്മരണിയവും ആവേശമാക്കി. ഓണം, പെരുന്നാൾ തുടങ്ങി എല്ലാ ആഘോഷങ്ങൾക്കൊപ്പം സീനിയർസിറ്റിസൺഅംഗങ്ങൾ ഒത്ത് ചേരൽ സംഘടിപ്പിക്കൽ ചേന്ദമംഗല്ലൂർ ഗ്രാമ ചരിത്രത്തിലൊരു പുളക കാഴ്ച്ചയാണ്. അതോടപ്പം വിജ്ഞാനവും വിനോദവും ആവേശമാക്കി വിനോദയാത്രയും, സ്ത്രി ശാക്തീകരണ ലക്ഷ്യമിട്ടുള്ള കലാ, സാസ്ക്കാരിക പരിപാടികളും പ്രായം മറന്ന് ചേന്ദമംഗല്ലൂർ സീനിയർ സിറ്റിസൺഅംഗങ്ങളുടെ കൂട്ടായ്മയിൽ സംഘടിപ്പിച്ച് വരുന്നത്. വ്യാഴാഴ്ച്ച സായാഹ്നനത്തിൽ അരങ്ങേറിയ ഇഫ്ത്താർ സംഗമത്തിൽ സുഭിക്ഷമായ ഇഫ്ത്താർ ഭക്ഷണവും കഴിച്ചും അടുത്ത വർഷവും വീണ്ടും ഇഫ്ത്താർ സംഗമത്തിൽ സംഗമിക്കാൻ വൈകിയ പ്രായത്തിൽ വീണ്ടും ആയുഷ് വർദ്ധിപ്പിക്കട്ടെ എന്ന് പരസ്പരം പ്രാർത്ഥിച്ചു o , ആശംസകൾ നേർന്നും ഒരിക്കൽ കൂടി സൗഹൃദം കൈമാറി സായാഹ്ന ഹാളിനോട് എല്ലാവരും വിട പറഞ്ഞത്. സീനിയർ സിറ്റിസൺ ജനറൽ സെക്രട്ടറി കെ.ടി. നജീബ് ഇഫ്ത്താർ സന്ദേശം നൽകി. എട്ട് വർഷമായി വയോധികരുടെ സംഘടന പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക കാലഘട്ടത്തിൽ സൗഹൃദവും സഹോദര്യവും സന്ദേശമാക്കി ഇഫ്ത്താർ സംഗമം, ഓണം , പെരുന്നാൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് വരികയാണന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
സീനിയർ സിറ്റിസൺസ് പ്രസിഡണ്ട് വി.പി. അബ്ദുൽ ഹമീദ്, സെക്രട്ടറി കെ.ടി നജീബ്, ട്രഷറർ വി. അശോകൻ, വർക്കിംങ്ങ് കമ്മറ്റി അംഗങ്ങളായ, കെ.ടി അബ്ദുസ്സമദ്, കെ.പി.വേലായുധൻ മാസ്റ്റർ, വി ജയശീലൻ, ടി.വി. അബ്ദുല്ല, ടി മമ്മദ് മാസ്റ്റർ, കണ്ണൻ കുട്ടി മാസ്റ്റർ, ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.