Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2025 11:58 IST
Share News :
മുക്കം: സൗഹൃദവും സ്നേഹവും ശക്തിപ്പെടുത്തിയും ലഹരി ബോധവത്ക്കരണവുമായി ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു. ഈസ്റ്റ് ചേന്ദമംഗല്ലൂർ റസിഡൻസ് അസോസിയേഷൻനേതൃത്വത്തിൽ ഇഫ്ത്താർ സംഗമത്തിന് വേദിയാരുക്കിയത്. റസിഡൻസിൻ്റെ കിഴിയിലുള്ള 130 ഓളം കുടുംബങ്ങൾ വിരുന്നിൽ പങ്കെടുത്തു. വാർഡ് കൗൺസിലർ ഫാത്തിമ കൊടപ്പന ഉദ്ഘാടനം ചെയ്തു. തീരം റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് അമീൻ മുഹമ്മദ് മൂന്നൂർ അധ്യക്ഷതവഹിച്ചു. തുടർന്നു സിജി കൗൺസിലറും ഹയർ സെക്കണ്ടറി അധ്യാപകനുമായി നൂറുൽ അമീൻ ലഹരി ബോധവത്ക്കര ക്ലാസ്സെടുത്തു. റമദാൻ മനുഷ്യ മനസ്സുകളിൽ വിശ്വാസ ശുദ്ധീകരണം വരുത്തുന്നത്പോലെ വൃതമെടുക്കുന്ന മനസ്സുകളിൽ ലഹരിയെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാനുള്ള കരുത്തുംആർജ്ജിക്കേണ്ടതുണ്ടന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരി തീർക്കുന്ന മഹാവിപത്ത് സമൂഹത്തിൽ അതി സങ്കിർണ്ണതയാണ് സൃഷ്ടിക്കുന്നതെ ന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. കെ.ടി അബ്ദുല്ല ഇഫ്ത്താർ സന്ദേശം നൽകി. സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുകയാണ് ഇത്തരം സംഗമങ്ങളിലൂടെ ലക്ഷ്യമിടുന്നതെ ന്ന് സദസ്സിനെ ഓർമിപ്പിച്ചു . സി.കെ. വഹാബ് , സുധാകരൻ മാസ്റ്റർ, കുട്ടിഹസ്സൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തിരം റസിഡൻസ് സെക്രട്ടറി കെ.ടി റാസി അബ്ദുല്ല സ്വാഗതവും, ട്രഷററർ ഇ.കെ. നഈം നന്ദിയും പറഞ്ഞു . ഒ.ശരീഫ് മാസ്റ്റർ , അമീൻ മുഹമ്മദ്, സുബൈർ കുറുങ്ങോട്ട് , എം ഉണ്ണിച്ചേക്കു , എം.ഷുഹൈബ് , സലിം മാതലത്ത് , സി.കെ. ഹനീഫ , ടി.കെ. ഫൈസൽ, എം.ഷിഹാബ്, നാജി, എം. സൈനബ , മുബീന,ഷാഹിന , ബുഷ്റ ഷരീഫ്, ബനൂജ, സജ്ന നിസാമുദിൻ സലീന, ലീന തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം:ഈസ്റ്റ് ചേന്ദമംഗല്ലൂർ തീരം റസിഡൻസ് അസോസിയേഷൻ ഇഫ്ത്താർ വിരുന്ന് വാർഡ് കൗൺസിലർ ഫാത്തിമ കൊടപ്പന ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.