Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ ഇ സി ഐ കിഡ്സ് സ്പോർട്സ് മീറ്റ്: വാദി റഹ്‌മ ഇംഗ്ലീഷ് സ്കൂളിന് കിരീടം.

29 Nov 2024 08:56 IST

UNNICHEKKU .M

Share News :


മുക്കം:ഐ.ഇ.സി.ഐ കിഡ്സ് സ്പോർട്സ് 2024-ൽ കൊടിയത്തൂർ വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂൾ ഓവറാൾ കിരീടം ചൂടി. വാദി റഹ്മയിൽ നടന്ന മേള മുക്കം എസ് എച്ച്‌ ഒ അൻഷാദ് ഉദ് ഘാടനം ചെ യ്തു. അഡ്മിനിസ്ട്രേറ്റർ അധ്യക്ഷത വഹിച്ചു .ഐ ഇ സി ഐ കോഴിക്കോട് റീജിയണിന് കീഴിലുള്ള 14 സ്‌കൂളുകളിൽ നിന്നുള്ള കായികതാരങ്ങൾ മാറ്റുരച്ചു.Under 6 ,Under 8 വിഭാഗങ്ങളിലായി 600-ൽ പരം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ വാദി റഹ്മ 89 പോയിന്റോടെ ഓവറാൾ കിരീടം നേടിയത്. 71 പോയിന്റോടെ പ്ലെസന്റ് ഇംഗ്ലീഷ് സ്കൂൾ ഓമശേരി രണ്ടാം സ്ഥാനവും 65 പോയൻ്റൽ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ ചേന്ദമംഗല്ലൂർ മൂന്നാം സ്ഥാനവുംപങ്കിട്ടു വൈകീട്ട്നടന്നസമാപനസമ്മേളത്തിൽ ചെയർമാൻ കെ സി സി ഹുസ്സൈൻ സമ്മാനദാനം നടത്തി . വാദി റഹ്‌മ സ്കൂൾ അക്കാഡമിക് കോർഡിനേറ്റർ ഹരികുമാർ സ്വാഗതവും ഐ ഇ സി ഐ ഫ്‌ളൈ ഹൈ കോർഡിനേറ്റർ നജ്മ നന്ദിയും പറഞ്ഞു. . സ്കൂൾ പ്രിൻസിപ്പൽ പ്രകാശ് വാര്യർ വൈസ് പ്രിൻസിപ്പൽ അബ്ദുൽ നാസർ മേച്ചീരി സ്കൂൾ അഡ്മിനിസ്ട്രേറ്റർ അൻവർ ബാവ ,അക്കാഡമിക് പ്രൊജക്റ്റ് കോർഡിനേറ്റർ മർഫിയ ബീഗം ,സെക്കന്ററി കോർഡിനേറ്റർ റഹ്‌മത്ത്‌ അബ്ദുള്ള,പ്രൈമറി കോർഡിനേറ്റർ സജിമ നിഗാർ ,മോണ്ടിസ്സോറി കോർഡിനേറ്റർ ഹസീന സാജിദ് , മദർ പി ടി ഐ പ്രസിഡന്റ് നികിഷ സാജൻ തുടങ്ങിയവർ സംബന്ധിച്ചു.സബ് ജൂനിയർ ബോയ്സ്:

ചാമ്പ്യൻമാർ: പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂൾ, ഓമശ്ശേരിഫസ്റ്റ് റണ്ണർ അപ്പ്: വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂൾ, കൊടിയത്തൂർ സെക്കൻഡ് റണ്ണർ അപ്പ്: അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്‌കൂൾ, ചേന്ദമംഗല്ലൂർ.സബ് ജൂനിയർ ഗേൾസ് :

ചാമ്പ്യൻമാർ: പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂൾ, ഓമശ്ശേരിഫസ്റ്റ് റണ്ണർ അപ്പ്: അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്‌കൂൾ, ചേന്ദമംഗല്ലൂർ

സെക്കൻഡ് റണ്ണർ അപ്പ്: വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂൾ, കൊടിയത്തൂർ

ജൂനിയർ ബോയ്സ്:ചാമ്പ്യൻമാർ: അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്‌കൂൾ, ചേന്ദമംഗല്ലൂർ

ഫസ്റ്റ് റണ്ണർ അപ്പ്: വിദ്യാസദനം മോഡൽ സ്‌കൂൾ, പുറക്കാട്സെക്കൻഡ് റണ്ണർ അപ്പ്: വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂൾ, കൊടിത്തൂർ 

ജൂനിയർ ഗേൾസ്ചാമ്പ്യൻമാർ: വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂൾ, കൊടിത്തൂർ

ഫസ്റ്റ് റണ്ണർ അപ്പ്: പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂൾ, ഓമശ്ശേരിസെക്കൻഡ് റണ്ണർ അപ്പ്: അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്‌കൂൾ, ചേന്ദമംഗല്ലൂർ & വിദ്യാസദനം മോഡൽ സ്‌കൂൾ, പുറക്കാട്

Follow us on :

More in Related News