Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 06:43 IST
Share News :
മുണ്ടക്കയം : കൊമ്പുകുത്തി സർക്കാർ ട്രൈബൽ ഹൈസ്കൂളിലെ വിദ്യാർത്ഥിക്കളുടെ വിദ്യാഭ്യാസം തന്നെ കാട്ടന ആക്രമണ ഭീതിയിൽ മുടങ്ങുന്ന അവസ്ഥയിലാണ്.
നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടവും കടന്ന് ഇപ്പോൾ കുട്ടികളുടെ വിദ്യാഭ്യാസം തന്നെ മുടക്കുന്ന സാഹചര്യം വരെ എത്തിയിട്ടും അധികാരികൾ മൗന വൃതം തുടരുകയാണ്.. കോട്ടയം ജില്ലയിലെ ഏക ട്രൈബൽ സ്കൂൾ ആയ കൊമ്പുകുത്തി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് കാട്ടാനകളുടെ ആക്രമണ ഭീതിയിൽ വീട്ടിൽ നിന്നും സ്കൂളിലെത്താനും തിരികെ വീട്ടിൽ എത്താനും കഴിയാതിരിക്കുകയാണ്. എസ്റ്റേറ്റ് തൊഴിലാളികളും സാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന കൊമ്പുകുത്തി,ചെന്നാപ്പാറ,മതമ്പ, റ്റി.ആർ ആൻ്റ് ടി എസ്റ്റേറ്റ് മേഖലയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് കൊമ്പുകുത്തി ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂൾ.എന്നാൽ ഇപ്പോൾ കുറെ ദിവസങ്ങളായി സ്കൂൾ വിദ്യാർത്ഥികൾക്ക് കാട്ടാനകളുടെ ആക്രമണ ഭീതി കാരണം സ്കൂളിൽ എത്തുവാൻ കഴിയാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിക്കഴിഞ്ഞു. മേഖലയിലെ റോഡുകളുടെയും ശോ ചീയാവസ്ഥ കാരണം പൊതു ഗതാഗതം കുറവുള്ള മേഖലയിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതർ തന്നെയാണ് ടാക്സി വാഹനങ്ങൾ ഏർപ്പെടുത്തി നൽകിയിരിക്കുന്നത്.കഴിഞ്ഞദിവസം സ്കൂളിൽ നിന്നും വീട്ടിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നതിനായി പോയ ജീപ്പിനു നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞെടുത്തത്. ജീപ്പിന് നേരെ വന്ന ആനയെ കണ്ട വിദ്യാർത്ഥികൾ നിലവിളിച്ചതോടെ ആന വഴിമാറി പോവുകയായിരുന്നു.കാട്ടാനയുടെ ആക്രമത്തിൽ നിന്നും വിദ്യാർത്ഥികൾ അത്ഭുതകരമായിയാണ് രക്ഷപ്പെട്ടത്
ജീപ്പിൽ പത്തോളം വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത് കാട്ടാന ചീറിപാഞ്ഞ് മുന്നിലേക്ക് വരുന്നത് കണ്ട പല വിദ്യാർത്ഥികളും ഇപ്പോൾ പനി കിടക്കയിലാണ്. തുടർന്നു ചികിത്സ തേടിയിരിക്കുകയാണ്.
കാൽനടയായി സഞ്ചരിക്കുന്ന വിദ്യാർത്ഥികൾ കാട്ടാനക്കൂട്ടം ഏത് നിമിഷവും മുന്നിൽ എത്തുമെന്ന ദിതിയോടെയാണ് ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്. പല ദിവസവും ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്
ഒന്ന് മുതൽ 10 വരെ 125 ഓളം വിദ്യാത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. ഒരോ വിദ്യാർത്ഥികളും സ്കൂളിൽ നിന്നും തിരികെ വീട്ടുകളിൽ എത്തുന്നത് വരെ മാതാപിതാക്കൾക്ക് ഒപ്പം അധ്യാപകരും ഏറെ ഭീതിയോടെകഴിയേണ്ട അവസ്ഥയാണെന്നും. കുട്ടികളുടെ സുരക്ഷ മുൻ നിർത്തി അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകൾ കാട്ടാനക്കൂട്ടത്തെ മേഖലയിൽ നിന്നും അകറ്റി നിർത്തുവാൻ നടപടി ഉണ്ടാക്കണമെന്ന് അധ്യാപകരും പറഞ്ഞു.
മേഖലയിലെ പ്രധാന റോഡുകൾ എല്ലാം തകർന്ന് കിടക്കുകയാണ്.റോഡുകൾ സഞ്ചാരയോഗ്യമാക്കിയാൽ വിദ്യാർത്ഥികൾക്ക് പ്രധാന പാതകളിലൂടെ സഞ്ചരിച്ച് സ്കൂൾ എത്തുന്നതിന് സാധിക്കും. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുടക്കുന്ന രീതിയിലുള്ള കാട്ടാന ശല്യത്തിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും സ്കൂൾ അധികൃതർ പരാതി നൽകിയിട്ടുണ്ട്
എസ്റ്റേറ്റ് തൊഴിലാളി കളുടെയും സാധാരണക്കാരുടെയും വിദ്യാഭ്യാസത്തിന് ഏക ആശ്രയമായ ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂളിൽ എത്തി വിദ്യാഭ്യാസം നേടുന്നതിനുള്ള സാഹചര്യം അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. കാട്ടാന ശല്യത്തിന് പരിഹാരം കണ്ടില്ലങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ
Follow us on :
More in Related News
Please select your location.