Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 16:29 IST
Share News :
കോഴിക്കോട്: ഇശലുകളുടെ മധുരിമതീരത്ത് ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്ക്കൂൾ വിഭാഗത്തിൽ പെൺകുട്ടികൾ മാപ്പിളപ്പാട്ടുകൾ അരങ്ങ് തകർത്തു. സാഹിത്യ നഗരമായകോഴിക്കോടിൻ്റെ ചരിത്ര മണ്ണിനെ പുളകിതമാക്കി . ഹൈസ്ക്കൂൾ വിഭാഗത്തിൽ കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കെ.കെ.മീനാക്ഷി എ ഗ്രേഡിൽ വിജയകിരീടം ചൂടിയത്. മീനാക്ഷി ഇക്കുറി രണ്ടാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവ മാപ്പിളപ്പാട്ടിൽ മത്സരത്തിനുള്ള അർഹത നേടുന്നത് , 21 പേരാണ് ഹൈസ്ക്കൂൾ വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ ഇഞ്ചോടിഞ്ച് മാറ്റുരച്ചത്. നാലാം ക്ലാസ്സ് മുതൽ സംഗീതം പഠിച്ച് വരുന്നു. ബദറുദ്ദീൻ പാറന്നൂർ രചിച്ച സിദീഖുൽ അക്ബറിലെ പാർഥിവൻ തരുൾ മണി ... എന്ന് തുടങ്ങുന്ന ഗാനം പുതിയ ചായൽ ചാട്ട് ചുറ്റിലും പിൻമടങ്ങ് എന്ന ഈശലിൽ ആലപിച്ചപ്പോൾ തിങ്ങിനിറഞ്ഞ മാപ്പിളപ്പാട്ട് കലാ ആസ്വദകർ ഹർഷാരവത്തോടെ വരവേറ്റത്. മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പ്പക്ടർ കെ. സതീഷ് കുമാറിൻ്റെയും, ഹൈസ്കൂൾ അധ്യാപിക റെനിയുടെ മകളാണ്.
ഹയർ സെക്കണ്ടറി വിഭാഗം മാപ്പിളപ്പാട്ടിൽ കോഴിക്കോട് റഹ് മാനിയഎച്ച് എസ് എസിലെ എം.എസ് ദേവനന്ദയാണ് എ ഗ്രേഡോടെ സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ അർഹത നേടിയത്. ഫൈസൽ കൊടുവള്ളി എഴുതിയ ബദർ ഖസീദ കൃതിയിലെ ബദറപ്പട ബെ മ്പിടും.... എന്ന വരികളാണ് ആലപിച്ചത്. ദേവാനന്ദയും ഇക്കുറി രണ്ടാം തവണയാണ് ജില്ലയിൽ വിജയം നേടി ജനുവരിയിൽതിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്ക്കൂൾ കലോത്സവ മത്സരത്തിനായി തീവണ്ടി കയറുന്നത്. ഫ്ളവേ ഴ്സ് ടോപ്പ് സിംഗർ , രണ്ട് റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റ് കൂടിയാണ്. മാവൂർ ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകനും വെള്ളലശ്ശേരി സ്വദേശിയായ മധുസൂദനൻ്റെയും അധ്യാപികയായ സ്മിതയുടെ മകളാണ് ദേവനന്ദ. മികച്ച മേധാവിത്വമാണ് മാപ്പിളപ്പാട്ടിൽ പെൺ കുട്ടികൾ മത്സരത്തിൽ പ്രകടിപ്പിച്ചതെന്ന് വിധികർത്താക്കൾ വിലയിരുത്തുന്നത്.
ചിത്രം: മാപ്പിളപ്പാട്ടിൽ വിജയികളായ 1. മീനാക്ഷി കെ.കെ. (എച്ച്.എസ്) 2 ദേവാനന്ദ (.എച്ച് എസ്. എസ് എസ്
Follow us on :
Tags:
More in Related News
Please select your location.