Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2025 20:32 IST
Share News :
മുക്കം: വൃഷ്ടിപ്രദേശങ്ങളിലുണ്ടായ കനത്ത തോരാമഴയും, വെള്ളപ്പൊക്കവും കപ്പ, വാഴ, റംബൂട്ടാൻ കർഷകർദുരിതത്തിൽ. കാലവര്‍ഷം നേരത്ത തന്നെ ഇക്കുറി കനത്തോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് കർഷകരെ ദുരിതത്തിലായിരിക്കിയത്. കപ്പ കർഷകരും, വാഴ കർഷകരും. നാട്ടിൻ പുറങ്ങളിലെ മിക്ക വീടുകളിലും റംബൂട്ടാൻ മരങ്ങളിലെ കാഴ്കൾ വ്യാപാകമായി കൊഴിഞ്ഞ് പോകുന്നത് നഷ്ടത്തിലായിരിക്കയാണ്ട്. റംബൂട്ടാൻ പഴങ്ങൾ ജൂൺ മാസത്തിൻ്റെ അവസാനത്തിലാണ് സാധാരണ വിളവെടുപ്പ് ആരംഭിക്കുന്നത്. ഇപ്പോൾ പാതിമൂപ്പിൽ കൊഴിയുന്നത്. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും കൊടിയത്തൂർ പാഞ്ചായത്തിൽ വ്യാപക കൃഷി നാശമാണുണ്ടായത് .നൂറു കണക്കിന് വാഴകൾ നശിക്കുകയും കപ്പകൾ വെള്ളത്തി ലാവുകയും ചെയ്തു . ബേങ്കില്‍ നിന്ന് ലോണെടുത്തും സ്വകാര്യ വ്യക്തികളില്‍ നിന്നും പണം കടം വാങ്ങിയും കൃഷിയാരംഭിച്ച നിരവധി കര്‍ഷകര്‍ ഇനിയെന്ത് ചെയ്യണമെന്നറായതെ വിഷമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പഞ്ചായത്തിലെ ചെറുവാടി, കാരകുറ്റി, കൊടിയത്തൂർ പാടശേഖരങ്ങളിലെ കൃഷിയാണ് വ്യാപകമായി നശിച്ചത്. ഇവിടത്തെ വയലേലകളില്‍ വാഴ, കപ്പ,പച്ചക്കറി എന്നിവയാണ് പ്രധാനമായും കൃഷിയിറക്കിയിട്ടുള്ളത്. വെള്ളം ഉയർന്നതോടെ വിളവെത്തും മുമ്പ് കപ്പ പറിച്ചെടുക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് കർഷകർ . ഓണം വിപണി ലക്ഷ്യമിട്ടാണ് പലരും കപ്പകൃഷിയും പച്ചക്കറിയും ആരംഭിച്ചത്. പാട്ടത്തിന് എടുത്ത ഭൂമിയിൽ ഒരുപാട് പണവും അധ്വാനവും ചെലവഴിച്ച് കൃഷി ചെയ്യുമ്പോൾ നഷ്ടം സംഭവിക്കുന്നതിൽ വ്യസനമുണ്ടെന്ന് ' കപ്പ കർഷകനായ മൂഴിക്കൽ കുട്ടിഹസൻ പറയുന്നു.
ചിത്രം: കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെ കപ്പ കൂട്ടത്തോടെ പറിച്ചെടുത്ത് തോണിയിൽ കയറ്റിയ നിലയിൽ ' '
Follow us on :
Tags:
More in Related News
Please select your location.