Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്വേഷ രാഷ്ട്രിയത്തെ സാഹോദര്യ രാഷ്ടിയം പടർത്തി ചെറുത്ത് തോൽപ്പിക്കണം - ഹമീദ് വാങ്ങിയമ്പലം'.

29 Apr 2025 21:42 IST

UNNICHEKKU .M

Share News :




മുക്കം: വിദ്വേഷവും വംശീയതയും പ്രചരിപ്പിച്ച് സംഘ്പരിവാര്‍ രാജ്യത്ത് നടത്തുന്ന വംശീയ ഉന്മൂലന പദ്ധതികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ സഹോദര്യമെന്ന രാഷ്ട്രീയ ആശയത്തെ ഹൃദയത്തില്‍ ഏറ്റെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷ്യന്‍ ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. 

നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാര്‍ത്ഥം കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാഹോദര്യ യാത്ര സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അധികാരത്തിലേറാനും ഭരണമുറപ്പിക്കുവാനും ഇടതുപക്ഷമടക്കം സാമുദായിക ധ്രുവീകരണത്തെയുംഇസ്ലാമോഫോബിയയെയും ഉപയോഗപ്പെടുത്തുന്ന കാഴ്ചക്കാണ് വര്‍ത്തമാന കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തികളെയും സമുദായങ്ങളെയും പരസ്പരമകറ്റുകയും സമൂഹമനസ്സില്‍ പകയും വെറുപ്പും സൃഷ്ടിക്കുകയും ചെയ്യുന്ന അവസരവാദ വിദ്വേഷ രാഷ്ട്രീയത്തെ സാഹോദര്യരാഷ്ട്രീയം പടര്‍ത്തി ചെറുത്തുതോല്‍പിക്കണം. 

തോട്ടുമുക്കത്ത് നിന്നും ആരംഭിച്ച സാഹോദര്യ യാത്ര കൊടിയത്തൂര്‍ കോട്ടമ്മല്‍ അങ്ങാടിയില്‍ ബഹുജന റാലിയോടെ സമാപിച്ചു. 

ജാഥാ ക്യാപ്റ്റന്‍ കെ.ടി ഹമീദ്, മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഇ.എന്‍ നദീറ, റഫീഖ് കുറ്റിയോട്ട്, സാലിം ജീറോഡ്, കെ.സി യൂസുഫ് എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പുതുക്കിയ ആംബുലന്‍സ് ഹമീദ് വാണിയമ്പലം നാടിന് സമര്‍പ്പിച്ചു.

ബഹുജന റാലിക്ക് വൈസ് പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി, ട്രഷറര്‍ ഹാജറ പി.കെ, തസ്‌നീം കൊടിയത്തൂര്‍, ജാഫര്‍ പുതുക്കുടി, അശ്റഫ് പിപി, ഫഹീം പിപി, അശ്റഫ് പി.കെ എന്നിവര്‍ നേതൃത്വം നല്‍കി. 

Follow us on :

More in Related News