Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫൊക്കാന സ്വിം കേരള സ്വിം .മൂന്നാം ഘട്ടം ജൂൺ 22 മുതൽ വൈക്കത്ത് നടക്കും.

19 Jun 2025 23:25 IST

santhosh sharma.v

Share News :

വൈക്കം: ജലസമൃദ്ധമായ കേരളത്തിൽ നിത്യേനയുണ്ടാകുന്ന മുങ്ങിമരണങ്ങളെ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റി തുടക്കം കുറിച്ച സ്വിം കേരളാ സ്വിം എന്ന നീന്തൽ പരിശീലന പദ്ധതിയുടെ മൂന്നാംഘട്ടം ജൂൺ ഇരുപത്തിരണ്ടുമുതൽ ജൂലൈ പതിനഞ്ചുവരെ വൈക്കത്ത് നടക്കും നഗരസഭ പതിമൂന്നാം വർഡിൽ പൂരകുളത്തിൽ (ഇണ്ടംതുരുത്തി ) പ്രത്യേക സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയാണ് 10 വയസ്സിനു മുകളിലുള്ള 100 കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക്ക് കടലിടുക്ക് അതി സാഹസികമായി നീന്തിക്കടന്ന ആദ്യ മലയാളിയായ എസ്. പി മുരളീധരൻ്റെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ പരിശീലനം നൽകുന്നത്. കുട്ടികളുടെ സ്വയ രക്ഷക്കും പരരക്ഷക്കും ഉതകുന്നതോടൊപ്പം മികച്ച വ്യായാമവും, ഉല്ലാസവും, അതൊടൊപ്പംതന്നെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്ക ദുരന്തത്തെ സമചിത്തതയോടെ നേരിടാൻ കഴിയുന്ന തരത്തിലുള്ള വിദ്യകളാണ് പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയും, അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയും( ഫെഡറേഷൻ ഓഫ് കേരള അസോസ്സിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) സംയുക്തമായി വൈക്കം നഗരസഭയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയുടെ മുഴുവൻ വാർഡുകളിൽ നിന്നും താല്പര്യമുള്ളവരെ തിരഞ്ഞെടുക്കും . കൗൺസിലർമാർ മുഖേന ഇതിനായുള്ള രജിസ്ട്രർ ഫോം വിതരണം ചെയ്യുമെന്ന് നഗരസഭ അധ്യക്ഷ പ്രീതാ രാജേഷ്, വൈസ് പ്രസിഡൻ്റ് പി.ടി സുഭാഷ്, ഫോക്കാന പ്രധിനിധി ലീലാ മാരറ്റ്, മൈൽസ്റ്റോൺ ജനറൽ സെക്രട്ടറി എസ്. പി മുരളീധരൻ, വൈസ് പ്രസിഡൻ്റ് വി എസ് ദിലീപ്കുമാർ മാമ്പുഴക്കരി, സെക്രട്ടറി ഡോ. ആർ. പൊന്നപ്പൻ, ഇണ്ടംതുരുത്തി റസിഡൻസ് അസ്സോസിയേഷൻ ട്രഷറർ ചന്ദ്രൻ എം പി, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂൺ 22ന് രാവിലെ 9.30ന് ജോസ് കെ മാണി എം പി ക്യാമ്പ് ഉത്ഘാടനം ചെയ്യും. സി. കെ ആശ എം എൽ എ മുഖ്യാഥിധിയായി പങ്കെടുക്കും. വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ് അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ സുഭാഷ് പി റ്റി, മുൻ എം എൽ എ. കെ അജിത്, വാർഡ് കൗൺസിലർ ബിന്ദു ഷാജി , മൈൽസ്റ്റോൺ സൊസൈറ്റി ഭാരവാഹികൾ, ഫോക്കാനയുടെ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. 

Follow us on :

More in Related News