Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 09:04 IST
Share News :
മുക്കം: സ്നേഹ ബന്ധങ്ങളും, സൗഹൃദവും ശക്തിപ്പെടുത്തി കൂളിമാട് നിന്ന് വയനാട്ടിലേക്ക് ഒരു സംഘം സംഘടിപ്പിച്ച വിനോദയാത്ര വേറിട്ടതായി.'വിവിധമേഖലകളിൽഏർപ്പെടുമ്പോഴുണ്ടാകു മാനസിക സംഘർഷങ്ങൾക്കു ആശ്വാസം കണ്ടെത്താനുളള മാർഗമായി വിനോദയാത്രയെവിലയിരുത്താറുണ്ടെങ്കിലും ഇതിൽനിന്നെല്ലാംവിഭിന്നമായിട്ടായിരുന്നു സംഘത്തിൻ്റെവയനാട് യാത്ര. സമൂഹത്തിൻ്റെ മേഖലകളിൽ വിഭിന്ന ചിന്താഗതിയിൽ വർത്തിക്കുന്നവരുമെല്ലാം യാത്രാ സംഘത്തിൽ പങ്കാളികളാവുക വഴി മനസ്സും ശരീരവും സൗഹൃദത്തിൻ്റെ പുതു മാതൃക തീർത്തു. സ്നേഹത്തിൻ്റെ ചെപ്പ് തുറന്ന് പാടിയും പറഞ്ഞും അനുഭവങ്ങൾ പങ്കുവെച്ചും ആദ്യാന്ത്യം ഉല്ലസിച്ചു. വിവിധ പ്രായക്കാർ യുവത്വ പ്രസരിപ്പിൽനിറഞ്ഞു നിന്നു. ആദിവാസി ഗ്രാമമായ എൻ ഊരിലേക്കായിരുന്നു നാൽപതംഗ സംഘത്തിൻ്റെ ആദ്യ യാത്ര. ആദിവാസികളുടെ പാരമ്പര്യ കലയായ തുടി കൊട്ട് നേരിട്ടാസ്വദിച്ചത് നവ്യാനുഭവമായി. ശേഷം അമ്പലവയൽ പുഷ്പമേളയായ പൂപ്പൊലിയും കണ്ടു. നാല് മണിക്കൂർ നീണ്ട 82 കീ.മീറ്ററുള്ള വനാന്തര സഞ്ചാരം ഒരു വിനോദയാത്ര എന്നതിനപ്പുറം സൗഹൃദത്തിൻ്റെ തിരിനാളം സ്നേഹപ്രഭയാൽ ജ്വലിച്ചു പൊങ്ങി. വിനോദ യാത്രാ ഗാനമെഴുതിയ മജീദ് കൂളിമാടിനെബത്തേരിയിൽ വെച്ച് ആദരിച്ചു. കെ.എ.ഖാദർമാസ്റ്റർപൊന്നാടയണിയിച്ചു. കോ-ഓർഡിനേറ്റർ വി.അബ്ദുൽ കരീം, അബ്ദുള്ള മാനൊടുകയിൽ, ഇ.പി അബ്ദുൽ അലി എന്നിവർ നയിച്ചു. വാർഡ് മെമ്പർ കെ.എ. റഫീഖ് സമാപന സന്ദേശം നൽകി.
Follow us on :
Tags:
More in Related News
Please select your location.