Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2025 23:11 IST
Share News :
മുക്കം: ഇന്ത്യയിലെ വിനോദ സഞ്ചാരികളുടെ ശ്രദ്ധ കേന്ദ്രമായ മുത്തങ്ങയിൽ താപ്പാനകളുടെ പുളക കാഴ്ച്ചകളുടെ വിരുന്നിലുള്ള ആനചന്തവും, ബോധവത്ക്കരണ ലക്ഷ്യമിട്ടുള്ള ആനയൂട്ടും ഒരുക്കത്തിലേക്ക്. കേരള വന വകുപ്പിൻ്റെ നേതൃത്വത്തിലുള്ള വയനാട് വന്യജീവി സങ്കേതമായ മുത്തങ്ങയിലാണ് കുങ്കിയാനകളുടെയും പരീശീലനം നൽകുന്ന ആനകൾക്ക് രണ്ട് ഘട്ടങ്ങളിൽ ഒരു മണിക്കൂർ നീണ്ട ആനയൂട്ട് കാണാൻ സഞ്ചാരികൾക്ക് വേദിയൊരുക്കിയത്. വന വകുപ്പ് സങ്കേത ഓഫിസ്സിൻ്റെ വിളിപ്പാടകലെ പ്രത്യേകം സംവിധാനത്തിൽ കാടിൻ്റെ ദൃശ്യമനോഹരിതയിൽ താപ്പാനകളുടെ ആനയൂട്ട് ആകർഷകമാക്കുന്നത്. പത്ത് ദിവസം മുമ്പാണ് തുടങ്ങിയെങ്കിലും ടിക്കറ്റ് സംവിധാനമടക്കമുള്ള കാര്യങ്ങളിലേക്ക് നിലവിൽ നീങ്ങിയിട്ടില്ല. ഇത് ആലോചനയിലാണ്. ദിവസവും രാവിലെ 9.30 മുതൽ 10 മണി വരെയും വൈകിട്ട് 4.30 മുതൽ 5 മണി വരെയുമാണ് ആനയൂട്ട് നടക്കുന്നത്. ആനയൂട്ട് വീക്ഷിക്കാൻ സഞ്ചാരികൾക്ക് മര തണ്ടുകളിൽ തിർത്ത മനോഹര ഇരിപ്പിടങ്ങളുമുണ്ട്. അതേ സമയം പ്രത്യേകപുൽകുടിലുകളും സംവിധാനിച്ചിട്ടുണ്ട്. സമീപത്ത് പുള്ളിമാൻ കൂട്ടങ്ങളുടെ ഉലാത്തലും ആനയൂട്ട് കാണാനെത്തുന്നവർക്ക് കുളിർമ്മയുടെ കാഴ്ച്ചകൾ സമ്മാനിക്കുന്നുണ്ട്.. ആനയൂട്ടിനായി പാപ്പാൻമാർ കുങ്കിയാനകളെ ആനയിച്ച് പല ഭാഗങ്ങളിൽ നിന്ന് വരുന്ന കാഴ്ച്ചകൾ സഞ്ചാരികൾ ക്യാമറ കണ്ണുകളിൽ പകർത്താനും, മൊ ബെൽ സെൽഫിയെടുക്കാൻ മത്സരിക്കുന്ന കാഴച്ചകളും വേറിട്ടതാക്കും. പതിനൊന്ന് ആനകളാണ് കേ ന്ദ്രത്തിലുള്ളത്. മുത്തങ്ങയില പരിശീല കേന്ദ്രത്തിലുള്ളത്. ആറണ്ണമാണ് കുങ്കിയാനകളായി പരിശീലനം പൂർത്തിയാക്കിയത്. അഞ്ച് പേ ർ പരിശീലന കളത്തിലാണ് . വനമേഖലയിൽ വിറപ്പിച്ച ആനകളും, മാതാപിതാക്കൾ നഷ്ടപ്പെട്ട ആനകൾ പോലും മുത്തങ്ങയിലെ ആനസങ്കേതത്തിലുണ്ടതാണ് മറ്റൊരു സവിശേഷത. ഇതെഴുതുമ്പോൾ ബത്തേരിയിൽ ജനവാസ മേഖ ലയിൽ കാട്ടാനകളിറങ്ങിയത് ഭിതിയും ഭീഷണിയും മായതിനാൽ അവയെ തുരത്താൻ വിക്രം, പ്രമുഖ് തുടങ്ങി പേരുള്ള രണ്ട് താപ്പാനകളായ കുങ്കിയാനകൾക്ക് പുറപ്പെടാനുള്ള ഉത്തരവ് ലഭിച്ചിരുന്നു. ആനയൂട്ടിൻ്റെ അൽപ്പം മുമ്പാണ് വിവരം ലഭിക്കുന്നത് ഇക്കാരണത്താൽ ഇനി രണ്ട് കുങ്കിയാനകൾ ജനങ്ങൾക്ക് കാട്ടാനകളുടെ അക്രമങ്ങളിൽ സുരക്ഷയുമായി അവരുടെ പാപ്പാൻമാരോ ടപ്പം ഒരാഴ്ച്ച കാലം ബത്തേരിയിലാണ് താവളം. ഇതേ തുടർന്ന് കൂട്ടുകാരായ സൂര്യ, പല്ലവ് ദേവ്, സുന്ദരി എന്നി ആനകളാണ് ഊട്ട് വേദിയിൽ സഞ്ചാരികളെ കഴിഞ്ഞ ദിവസം കൂടുതൽ ധന്യമാക്കിയത്. നാല്
ക
ിലോ അരി, അരകിലോ ചെറുപയർ, രണ്ട് കിലോ ആട്ട ,രണ്ട് കിലോ റാഗി, ഒരു കിലോ മുതിര എന്നിവ ചേർത്ത് ഭക്ഷണ ചാർട്ടാണ് ഇവ പാകം ചെയ്ത് വൻ ഉരുളകളാക്കി ഒരോ ആനകൾക്കു o പാപ്പാൻമാർ നൽകുന്ന കാഴ്ച്ചയാണ് സുന്ദരമാക്കുന്നത്. . അതേസമയം 200 കിലോ പുല്ല്, 80 കിലോ പേരാ ആലിൻ ഇലകൾ, മുളയിലകളും, കാട്ടിൽ നിന്ന് ശേഖരിക്കുന്ന മറ്റു ഇലകളും ആനകൾക്ക് നൽകുന്നത്. കേരളത്തിൽ ആന പരിശീലനത്തിന് നാല് കേന്ദ്രങ്ങളുണ്ടെങ്കിലും കുങ്കിയാനകളുടെ മുഖ്യപരിശീലന കേ ന്ദ്രം മുത്തങ്ങയാണെന്ന് ഇ.ഡി.സി ഗെ യ്ഡ് ശരത് ന്യൂസിനോട് പറഞ്ഞു.
ആനയൂട്ട് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുത്തങ്ങയിലെ ത്തുന്ന സഞ്ചാരികൾക്ക് കാട്ടാനകളെയും, കുങ്കിയാനകളെ പറ്റിയും വിശദമായ ക്ലാസ്സാണ് അധികൃതർ നൽകുന്നത്. കാട്ടാനകളെയും, നാട്ടാനകളെ പറ്റി ജനങ്ങൾക്ക് അവബോധമുണ്ടാക്കുകയാണ് അധികൃതർ ആനയുട്ടിനോടപ്പം ലക്ഷ്യമിടുന്നത്. മുത്തങ്ങക്യാമ്പി യിലെത്തിയ ആനകളുടെ പിന്നാമ്പുറ ജീവിത കഥകളുടെ വിവരണവും അക്ഷരാർത്ഥത്തിൽ സഞ്ചാരികൾക്ക് പുതിയ വിജ്ഞാന ത്തിൻ്റെ വാതായനങ്ങൾ തുറന്നിട്ടിരിക്കയാണ്. ദേ ശിയവും അന്തർദേശീയവുമായ വിനോദ സഞ്ചാരികൾക്ക് മുത്തങ്ങയിലെ ഒരു മണിക്കൂർ നീണ്ട കാനന യാത്രയും, അരമണിക്കൂർആനയൂട്ട് കണ്ടുo കേട്ടുo കാടറിഞ്ഞുള്ളയാത്ര അവിസ്മരണിയമാക്കും. ടിക്കറ്റ് നിരക്ക് സംവിധാനവും സജ്ജീവമാവുന്നതോടെ മുത്തങ്ങ വിനോദ സഞ്ചാര മേഖലയിൽ ആനയൂട്ട് സംവിധാനങ്ങളും സൗകര്യങ്ങളും സജീവമാകുമെന്ന് അധികൃതർ എൻലൈറ്റ് ന്യൂസ്സിനോട് പറഞ്ഞു.
ചിത്രം: മുത്തങ്ങയിലെ ആനയൂട്ടിൽ നിന്ന്
Follow us on :
Tags:
More in Related News
Please select your location.