Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊടിക്കാറ്റ്: ആദം-ഹൈമ റോഡ് ഉപയോഗിക്കുന്നവർ ജാഗ്രത പുലര്‍ത്തണമെന്ന് ഒമാൻ പൊലീസ്

27 Jul 2024 23:46 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുമായി ഒമാൻ പൊലീസ്. മസ്‌കറ്റ്-സലാല പാതയില്‍ ആദം -ഹൈമ റോഡില്‍ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നതിനാല്‍ ഇതുവഴി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊടി കാറ്റിനെ തുടര്‍ന്ന് റോഡിലേക്ക് മണ്ണ് നീങ്ങുകയും യാത്ര ദുര്‍ഘടമാവുകയും ചെയ്തിട്ടുണ്ട്. കാഴ്ച പരിധി ചുരുങ്ങുകയും ചെയ്തു.

അടുത്ത ദിവസങ്ങളില്‍ കനത്ത പൊടിക്കാറ്റ് തുടരാനിടയുണ്ട്. പൊടിക്കാറ്റ് ശക്തമാകുന്നതിനാല്‍ കാഴ്ച പരിധി കുറയുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഖരീഫ് കാലമായതിനാല്‍ ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ആദം-ഹൈമ റോഡ് ഉപയോഗിക്കുന്നത്.


ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News