Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്യപന്മാരുടെ വിളയാട്ടം: വലഞ്ഞ് തോട്ടക്കാട്ടെ സ്ത്രീകളും കുട്ടികളും പ്രതിഷേധവുമായി തെരുവിലിറങ്ങി

15 Jan 2025 14:03 IST

UNNICHEKKU .M

Share News :



മുക്കം: അനധികൃത മദ്യവിൽപ്പനയും, മദ്യപന്മാരുടെ വിളയാട്ടവും തോട്ടക്കാട്ടെ സ്ത്രികൾ പ്രതികാത്മ പ്രതിഷേധം സംഘടിപ്പിച്ച് തെരുവിലിറങ്ങിയത്. ഗ്രാമത്തിലെ നിവാസികളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും തോട്ടക്കാട്ടെ അങ്ങാടി സംഗമിച്ച് പരസ്യമായിമദ്യപിക്കുന്നകാഴ്ച്ചയൊരുക്കിയത്. സമീപത്തെ കടവരാന്തയിൽ നോക്കി നിൽക്കുന്ന പുരുഷന്മാരെയും ഒരു പെഗ്ഗടിക്കാൻ ക്ഷണിക്കുന്ന ഭാവപ്രകടനങ്ങളും പ്രതിഷേധത്തിന് ശക്തിയായി. അക്ഷരാർത്ഥത്തിൽ ജനസമൂഹത്തിന് ചിന്തിപ്പിക്കാനുള്ള സമരമുറയായി ഇത് മാറുകയുണ്ടായി.

 അനധികൃത മദ്യവില്പന കാരണം സഹികെട്ട് തോട്ടക്കാട് ഗ്രാമം നാളുകൾ ഏറെയായി വല്ലാതെ വലയുകയാണ്. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡായ തോട്ടക്കാടാണ് മദ്യ വിപത്തിൽ ജനം കഷ്ടപ്പെടുന്നത്. അനധികൃത മദ്യവിൽപ്പനക്കെ

തിരെ ആഞ്ഞടിച്ച പ്രതികാത്മ മദ്യവിൽപ്പനയും ,കുടിയും ഗ്രാമത്തിലെ

തലമുതിർന്ന അംഗമായ ലിലാമ്മ ഉദ്ഘാടനം ചെയ്തു. അനധികൃത മദ്യവിൽപ്പനക്കെതിരെയുള്ള സമരം സൂചന മാത്രമാണ് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് ലീലാമ്മ എൻലൈറ്റ് നൂസിനോട് പറഞ്ഞു.

ഭൂരിഭാഗവും കൂലിപ്പണിക്കാരായ ഈ പ്രദേശത്തു അനധികൃതമായി മദ്യവില്പന നടത്തുന്നവർ നിരവധിയാണ് . എസ്.ടി. കുടുംബങ്ങളും താമസിക്കുന്ന പ്രദേശമാണ്. ഇങ്ങിനെയൊക്കയാണെങ്കിലും ഗ്രാമവാസികളുടെ ദുരിത ജീവിതം

നിരവധി തവണ എക്സൈസിലും പോലീസിലും തെളിവ് സഹിതം നേരിട്ടും , ഫോൺ മുഖേനയും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തത് കാരണമാണ് ഇത്തരത്തിൽ ഒരു സമര പരിപാടിയുമായി മുൻപോട്ട് വന്നതെന്ന് സമരത്തിനു നേതൃത്വം നൽകുന്ന ആശാ വർക്കർ ശാലിയും പറഞ്ഞു ഇതൊരു സൂചന സമരമാണെന്നും ഇനിയും അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ എഡിഎസ  സെക്രട്ടറി ജയപ്രഭ പറഞ്ഞു  

 പ്രദേശത്തെ അനധികൃത മദ്യവില്പന കാരണം പുറത്തുനിന്നു ആളുകൾ വരുന്നത് കാരണം സ്ത്രീകൾക്കും സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്കും ഉൾപ്പടെ നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ് . എക്സൈസിലും, പോലീസിലും പരാതി കൊടുത്തു മടുത്തു. അവസാനം സഹികെട്ടാണ് ഇത്തരത്തിൽ പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്കുടുംബശ്രീ എഡി എസ് സെക്രട്ടറി ജയപ്രഭാ ,ആശാ വർക്കർ ശാലി ,ലീലാമ്മ, അമ്പിളി സജ്‌ന , നിർമ്മല തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News