Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി അറുന്നൂറ്റിമംഗലം ആശുപത്രിയിൽ വൈകുന്നേരങ്ങളിലും ‍ഡോക്ടറുടെ സേവനം

05 Mar 2025 20:47 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, തലയോലപ്പറമ്പ്, അറുന്നൂറ്റിമംഗലം ആശുപത്രികളിൽ വൈകുന്നേരങ്ങളില്‍ 

ഡോക്ടര്‍മാര്‍ ഇല്ലാത്തത് വിവിധ രോഗങ്ങളുമായി എത്തിയിരുന്ന പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. കാലങ്ങളായി നിലനിന്നിരുന്ന ഈ ആവശ്യം പരിഹരിക്കുന്നതിന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഇടപ്പെടുകയും വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി തലയോലപ്പറമ്പ് സി. എച്ച്. സി-യിലേയ്ക്ക് ഡോക്ടറെ കഴിഞ്ഞ മാസം നിയമിച്ചിരുന്നു. ഇപ്പോൾ അറുന്നൂറ്റിമംഗലം ആശുപത്രിയിലേക്കും നിയമനമായി . പകല്‍ 2 മണി മുതല്‍ 6 മണിവരെയാണ് ഡോക്ടറുടെ  സേവനം ലഭ്യമാകുക എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി അറിയിച്ചു.

Follow us on :

More in Related News