Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ല സ്ക്കൂൾ കലോത്സവo കൊടിയിറങ്ങി : കോഴിക്കോട് സിറ്റി ഉപജില്ലക്ക് കലാ കിരീടം.

24 Nov 2024 12:51 IST

UNNICHEKKU .M

Share News :



- എം. ഉണ്ണിച്ചേക്കു.


കോഴിക്കോട്: അഞ്ച് രാപ്പകലുകളെ വർണ്ണവസന്തം വിടർത്തി അവിസ്മരണീയവും ആഹ്ലാദത്തിൻ്റെയും അലകൾ തീർത്ത ജില്ല സ്കൂൾ കലോത്സവ മാമാങ്കത്തിന് കൊടിയിറങ്ങി. കോഴിക്കോട് സിറ്റി ഉപജില്ല 943 പോയൻ്റുകൾ നേടി ഓവറോൾ കിരീടം ചൂടി. 934 പോയൻ്റുകൾ നേടി ചേവായൂർ ഉപജില്ല രണ്ടാം സ്ഥാനവും കരസ്‌ഥമാക്കി. മൂന്നാം സ്ഥാനം905 പോയൻ്റിൽ കൊടുവള്ളി ഉപജില്ലയും നേടി. സ്ക്കൂൾ തലത്തിൽ ഇഞ്ചോടിഞ്ച് മത്സരത്തിലൂടെ സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്ക്കൂൾ 326 പോയൻ്റിൽ ഓവറോൾ നേടി. 322 പോയൻ്റിൽ മേൻമുണ്ട ഹയർ സെക്കണ്ടറി സ്ക്കൂൾ രണ്ടാം സ്ഥാനം നേടി. മൂന്നം സ്ഥാനം 260 പോയൻ്റിൽ പേരാമ്പ്ര എച്ച്എ എസ് എസ് കരസ്ഥമാക്കി.  എച്ച്എസ് വിഭാഗം അറബിക്ക് സാഹിത്യോത്സവത്തിൽ 95 പോയൻ്റിൽ, മുക്കം, കൊടുവള്ളി, നാദാപുരം, കുന്നുമ്മൽ, കൊയിലാണ്ടി ഉപജില്ലകൾ ഓവറോൾകിരീടം പങ്കിട്ടു. യു.പി വിഭാഗത്തിൽ മേലടി , ചെമ്പോല, ഫറോഖ് ഉപജില്ലകൾ 65 വീതം പേയ ൻ്റിൽ ജേതാക്കളായി. രണ്ടാം സ്ഥാനം 63 പോയൻ്റുകളുമായി മേലടി ഉപജില്ല നേടി.ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്ക് സാഹിത്യോത്സവത്തിൽ സ്ക്കൂൾ തലത്തിൽ 70 പോയൻ്റിൽ വാണിമേൽ ക്രസൻ്റ് സ്ക്കൂൾ ചാമ്പ്യൻമാരായി. 45 പോയൻ്റുകളുമായി കുറ്റ്യാടി ഗവ. ഗവ. ഹയർ സെകണ്ടറി സ്ക്കൂൾ, മടവൂർ ചക്കാലക്കൽ എച്ച്എ എസ് എസ്, ശ്രീ നാരായണ എച്ച്. എസ് എസ് രണ്ടാം സ്ഥാനങ്ങൾ പങ്കിട്ടു. ഹൈസ്ക്കൂൾ വിഭാഗം സംസ്കൃതത്തിൽ 93 പോയൻ്റിൽ പേരാമ്പ്ര ഉപജില്ല ജേതാക്കളായി. 90 പോയൻ്റിൽ കൊടുവള്ളി, ബാലുശ്ശേരി ഉപജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു.യൂ.പി വിഭാഗം സം സ്കൃതത്തിൽ 93 പോയൻ്റുകൾ നേടി പേരാമ്പ്ര ഉപജില്ല ജേതാക്കളായി. കൊടുവള്ളിയും, ബാലുശ്ശേരിയും 90 പോയൻ്റിൽ രണ്ടാം സ്ഥാനം പങ്കിട്ടു. വിജയികൾക്ക് തോട്ടത്തിൽ രവിന്ദ്രൻ എം എൽ എ ട്രോഫികൾ സമ്മാനിച്ചു. കലോത്സവത്തിൽ പ്രൊഫഷണൽ ടീമിനെ പോലും തോൽപ്പിക്കുന്ന കുട്ടികളുടെ പ്രകടനം അഭിമാനിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ജില്ല ഉപഡയരക്ടർ മനോജ് മാണിയൂർ വിജയികളുടെ പ്രഖ്യാപനം നടത്തി.

 ആർ ഡി ഡി എം. സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു. പി.കെ. അപർണ , ഷിജിൽ ഖാൻ, ഗിരീഷു കുമാർ എന്നിവർ സംസാരിച്ചു.  മീഡിയടക്കം കലോത്സവത്തെ മനോഹരമായി വിജയിപ്പിച്ച എല്ലാ കമ്മറ്റികളെയും ചടങ്ങിൽ ആദരിച്ച് ഉപഹാരം നൽകി. കലോത്സവം ശനിയാഴ്ച്ച രാത്രി 10.30 അവസാനിച്ചെങ്കിലും ഓവറോൾ ട്രോഫി നൽകാനായില്ല.യൂ.പി., അറബിക്ക് സംസ്കൃതേ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചത്. തിങ്കളാഴ്ച്ച രാവിലെ 10. 30 ന് മാനാഞ്ചിറ ബി.ഇ.എം ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് ജില്ലയിൽ ഏറ്റവും കൂടുതൽ പോയൻ്റുകൾ നേടിയ ഉപജില്ലക്കടക്കമുള്ള ഓവറോൾട്രോഫികൾ,നൽകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.   

Follow us on :

More in Related News