Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 09:21 IST
Share News :
കോഴിക്കോട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ തഴച്ചുവളരുന്ന ഓൺലൈൻ സൗഹൃദത്തേക്കാൾ ആവശ്യം നേരിട്ടുള്ള സൗഹൃദമാണെന്ന് റീജ്യണൽ സയൻസ് സെൻ്റർ മേധാവി എം എം കെ ബാലാജി അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്ലാനറ്റോറിയത്തിൽ റഹ്മാനിയ്യ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സംഘടിപ്പിച്ച നിർമ്മാൺ-'24 സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തിൽ വിജയം മാത്രമല്ല പരാജയവും സംഭവിക്കുന്നു. എന്നാൽ പരാജയങ്ങളെ വിശകലനം ചെയ്ത് മുന്നേറുന്നവരാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്. പരാജയങ്ങളെ നേരിടാനുള്ള കരുത്ത്
നൽകാൻ സൗഹൃദങ്ങൾക്ക് ഏറെ സാധിക്കും. അതിനാൽ നേരിട്ടുള്ള സൗഹൃദങ്ങൾ വർദ്ധിപ്പിക്കുവാനാണ് വിദ്യാർത്ഥികൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വൊക്കേഷണൽ ഹയർ സെക്കണ്ടറി കരിക്കുലം ഡയരക്ടർ എം ഉബൈദുള്ള, റസിഡൻ്റ് മാനേജർ ഒ.കെ അബ്ദുൽ അസീസ്, ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സക്കീർ ഹുസൈൻ, ഹെഡ് മിസ്ട്രസ് ഖമറു ലൈല,
പി ടി എ വൈസ് പ്രസിഡൻ്റ് ജലാലുദ്ധീൻ, ജനറൽ കൺവീനർ സി.പി യൂനുസ്, കരിയർ
മാസ്റ്റർ ഹബീബുറഹ്മാൻ
തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു.വിവിധ വിഷയങ്ങളിൽ കുട്ടികൾ പേപ്പർ അവതരണം നടത്തി. മോട്ടിവേഷൻ ക്ലാസ്, ഇന്ററാക്ടീവ് സെഷൻ, ലിക്വിഡ് നൈട്രജൻ ഷോ, ത്രീഡി ഷോ, പ്ലാനിറ്റേറിയം ഷോ എന്നീ സെഷനുകൾ അരങ്ങേറി. അബ്ദുൾനാസർ പള്ളിത്തൊടിക, കെ പി മുഹമ്മദ് അമീൻ, സി ഷാഹിദ്, പി സാഹിറ ഹമീദ് , കെ ബിനോജ് എന്നിവർ നേതൃത്വം നൽകി.
ചിത്രം :കോഴിക്കോട് റഹ്മാനിയ്യ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോഴിക്കോട് പ്ലാനിറ്റോറിയത്തിൽ സംഘടിപ്പിച്ച നിർമ്മാൺ-24 സെമിനാർ റീജിയണൽ സയൻസ് സെന്റർ മേധാവി എംഎംകെ ബാലാജി ഉത്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.