Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദയാപുരം റസിഡൻഷ്യൽ സ്ക്കൂൾ വാർഷികം പ്രൗഢമായി ആഘോഷിച്ചു.

20 Jan 2025 17:02 IST

UNNICHEKKU .M

Share News :



മുക്കം : അനാഥ, അഗതി, ദരിദ്ര്യ വിദ്യാർത്ഥികളുടെ സംരക്ഷണത്തിനും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ഉന്നമനത്തിനുമായി സ്ഥാപിക്കപ്പെട്ട ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളിന്‍റെ നാല്പത്തൊന്നാം വാർഷികം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളോടെ പ്രൗഢമായി ആഘോഷിച്ചു.കാംപസിലെ സുല്‍ത്താന്‍അലിസ്റ്റേഡിയത്തിലെ വർണ്ണാഭമായ വേ ദിയിൽ ദയാപുരം ട്രസ്റ്റ് ചെയർമാന്‍ കെ.കുഞ്ഞലവി ഉദ്ഘാടനം ചെയ്തു.

മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ എം.ടി യുടെ ഓർമയ്ക്കുമുന്നില്‍ ശ്രദ്ധാഞ്ജലിയർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്‍റെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ 'സാദരം നൃത്തസംഗീതാവിഷ്കാരത്തോടെയാണ് കലാവിരുന്ന് ആരംഭിച്ചത്. ദയാപുരം പാട്രൺ സി ടി അബ്ദുറഹിം രചിച്ച തപ്തസ്മരണകൾ എന്ന കവിത അധ്യാപിക എം ശ്രീലക്ഷ്മി ആലപിച്ച പ്പോൾ സദസ്സിന് പുളകിത മാക്കി '

പ്രിന്‍സിപ്പല്‍ പി ജ്യോതി വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. കാംപസില്‍ ഈ വർഷം നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും അടുത്തവർഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും എക്സിക്യൂട്ടീവ് സെക്രട്ടറി സി ടി ആദിൽ വിശദീകരിച്ചു.

സെൻട്രൽ സ്പോർട്സ് മീറ്റ്, മലബാർ സഹോദയ ഖൊ-ഖൊ ടൂർണമെന്‍റ്, വോളിബോൾ, അത് ലറ്റിക്സ് മീറ്റ്, സ്കൂൾ സ്പോർട്സ് മീറ്റ്, കലാമത്സരങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങളിലെ ചാമ്പ്യൻമാരെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കൽ ഗഫൂർ, കാർട്ടൂണിസ്റ്റ് മദനന്‍, ഷെയ്‌ഖ് അൻസാരി ഫൌണ്ടേഷൻ വർക്കിങ് പ്രസിഡന്‍റ് പി കെ ബാപ്പു എന്നിവർ പുരസ്‌കാരം നൽകി അനുമോദിച്ചു.

തുടർന്ന് ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം അനുസ്മരിപ്പിക്കുന്ന വിവിധ നൃത്തനൃത്യനാട്യപരിപാടികളുമൊ ക്കെ കലയുടെ സർഗ്ഗവസന്തം വിടർത്തിയപ്പോൾ അവിസ്മരണിയമമായ അനുഭവവുമായി '

ചിത്രം വാർഷികാഘോഷ ചടങ്ങിൽ നിന്ന്

Follow us on :

More in Related News