Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 17:41 IST
Share News :
കോട്ടയം: ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ട ലക്ഷ്യമിട്ടാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പാമ്പാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ എസ് എസ്സിൻ്റെ 100-ാം വാർഷികത്തിൽ ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കാം എന്നതായിരുന്നു ബി.ജെ പിയുടെ അജണ്ട. ഇതിനായി രാമ ക്ഷേത്രത്തെ വരെ വർഗീയപരമായി അവർ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചു. എന്നിട്ടും രാമക്ഷേത്ര ഭൂമി ഉൾപ്പെടുന്ന ഫാസിയാബാദിൽ സമാജ് വാദി പാർട്ടി ജയിച്ച് ഇന്ത്യ മുന്നണിയുടെ ഭാഗമായെന്നും ബിജെപിയുടെ വർഗീയ അടവ് നയത്തിന് ഏറ്റ തിരിച്ചടിയാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഭരണം നേടാൻ ശ്രമിച്ചില്ല, ഇപ്പഴും ശ്രമിക്കുന്നില്ല. ശരിയായ രീതിയിൽ ബി ജെ പി യെ പ്രതിരോധിക്കുവാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
മനു സ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ഭരണഘടന വേണം എന്നു പറയുന്ന അവർ സനാതന ധർമ്മം എന്ന വാക്കിൻ്റെ അർത്ഥം പോലും മനസിലാക്കാതെയാണ് ഈ വാക്ക് പ്രയോഗിക്കുന്നതെന്നും പറഞ്ഞു.
ക്ഷേത്ര ആചാരം മാറ്റാൻ പാടില്ല എന്ന് സുകുമാരൻ നായർ പറയുന്നു. എന്നാൽ ആചാരം മാറ്റിയില്ലെങ്കിൽ മന്നത്ത് പത്മനാഭൻ ഉണ്ടാകില്ലായിരുന്നുവെന്നും എം. വി ഗോവിന്ദൻ പറഞ്ഞു. ബൃഹത്തായ ആശയങ്ങൾ ഉൾപ്പെടുത്തി അധിസ്ഥിതരായ ജനവിഭാഗങ്ങളൾക്കൊപ്പം നിലകൊണ്ട് ഉൾക്കൊണ്ട് അനാചാരങ്ങൾക്കെതിരായി പോരാടിയ നവോത്ഥാന നായകനാണ് മന്നത്ത് പത്മനാഭനെന്നും അദ്ദേഹം
ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നും മാറിയതുകൊണ്ടാണ് നാട്ടിൽ ഇത്തരം മാറ്റങ്ങൾ വന്നത്. ചാതുർവർണ്യ സ്വഭാവത്തിൽ അടിസ്ഥിതമായ ഒരു ഭരണഘടന വേണമെന്ന് പറയുന്ന അമിത് ഷാ യ്ക്ക് അംബേദ്കർ എന്ന പേര് കേൾക്കുന്നത് പോലും സഹിക്കുന്നില്ലെന്നും എം. വി ഗോവിന്ദൻ ആരോപിച്ചു.
Follow us on :
Tags:
More in Related News
Please select your location.