Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പ് എനാദി മുക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ, അഷ്ടബന്ധകലശം, പൂയ മഹോത്സവം എന്നിവ 31മുതൽ ഏപ്രിൽ ആറുവരെ നടക്കും.

26 Mar 2025 12:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നാലു നൂറ്റാണ്ട് പഴക്കമുള്ള വൈക്കം ചെമ്പ് എനാദി മുക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ, അഷ്ടബന്ധകലശം, പൂയ മഹോത്സവം എന്നിവ 31മുതൽ ഏപ്രിൽ ആറുവരെ നടക്കും. ക്ഷേത്ര പുനരുദ്ധാരണത്തിനു ശേഷം ആദ്യമായാണ് പുനപ്രതിഷ്ഠ നടത്തുന്നത്. തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ നാഗമ്പൂഴിമന ഹരി ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പുനപ്രതിഷ്ഠയും അഷ്ടബന്ധകലശവും നടക്കുന്നത്. മേൽശാന്തി ഹരി പൊതി സഹകാർമ്മികത്വം വഹിക്കും. 30ന് രാവിലെ 9.12നും 10.18 നും മധ്യേ പുന പ്രതിഷ്ഠ, ജീവകലശാഭിഷേകം, പരികലശാഭിഷേകം, ബ്രഹ്മകലാശാഭിഷേകം എന്നിവ നടക്കും. ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട്. 31ന് ആരംഭിക്കുന്ന പൂയ മഹോത്സവം ഏപ്രിൽ ആറിന് സമാപിക്കും. 31 ന് രാവിലെ ഏഴിന് നടതുറപ്പ്, വൈകുന്നേരം 6.30 ന് വിശേഷാൽ ദീപാരാധന, 7.30ന് തിരുവാതിരകളി. ഏപ്രിൽ ഒന്നിന് വൈകുന്നേരം 7.15ന് നവീന കൈകൊട്ടിക്കളി, തുടർന്ന് നൃത്തനൃത്ത്യങ്ങൾ. രണ്ടിന് വൈകുന്നേരം 7.15 ഫ്യൂഷൻ ഡാൻസ് മൂന്നിന് വൈകുന്നേരം 7.15ന് തിരുവാതിര കളി. സമാപന ദിനമായ ആറിന് ഉച്ചയ്ക്ക് 12 ന് മഹാപ്രസാദ ഊട്ട്. വൈകുന്നേരം 6.30 ന് വിശേഷാൽ ദീപാരാധന. 8.30ന് കുംഭകുടവും താലപ്പൊലിയും. ഒൻപതിന് ദേശ താലപ്പൊലി വരവ്. രാത്രി 11ന് ഭദ്രകാളിക്ക് വടക്കുപുറത്ത് ഗുരുതിയോടെ ഉത്സവം സമാപിക്കും. ഭദ്രകാളി പ്രധാന പ്രതിഷ്ഠയായ ക്ഷേത്രത്തിൽ വല്യച്ഛനെന്നൊരു സങ്കൽപവും ശാസ്താവ്, കണ്ഠാകർണൻ, രുദ്രമാല, കൊടുംകാളി, ഗന്ധർവൻ തുടങ്ങി മറ്റ് ഉപദേവൻമാരും സർപ്പ പ്രതിഷ്ഠയുമുണ്ട്. വർഷത്തിൻ ഒൻപത് ദിവസം മാത്രം നട തുറക്കുന്ന ക്ഷേത്രത്തിൻ മീനമാസത്തിലെ ഭരണിയിൽ തുടങ്ങി പൂയം മഹോത്സവമായി ഏഴു ദിവസം കൊണ്ടാടുന്നു. നാട്ടുകാരുടെ സജീവ പങ്കാളിത്തത്തിലാണ് ഉത്സവ പരിപാടികളും അന്നദാനവും നടക്കുന്നത്. ഉത്സവ ദിനങ്ങൾക്ക് പുറമെ ധനു 11നും മേടം 11 എന്നീ വിശേഷ ദിനങ്ങളിലും നട തുറക്കും. ഭദ്രകാളി ദേവിയുടെ ഇഷ്ട വഴിപാടായി ചന്ദനം ചാർത്തൽ, ഗുരുതി നിവേദ്യവും എന്നിവ നടത്തുന്നു വല്യച്ഛനായി ദാഹവും പൂവൻ പഴനിവേദ്യവും പ്രധാന വഴിപാടാണ്. പുന പ്രതിഷ്ഠയുടേയും പൂയം മഹോത്സവത്തിൻ്റേയും ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റി ദീപു കണക്കംചേരി അറിയിച്ചു.

Follow us on :

More in Related News