Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവവും പാലിയേറ്റീവ് കെയർ സംഗമവും

14 Jan 2025 17:22 IST

Ajmal Kambayi

Share News :

ആലുവ : ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2024 - 25 പ്രകാരം ഭിന്നശേഷി കലോത്സവവും പാലിയേറ്റീവ് കെയർ സംഗമവും നടത്തി. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിവിധ പ്രദേശങ്ങളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി. കൂടാതെ പാലിയേറ്റീവ് രോഗികളുടെ സംഗമവും നടത്തി. അവരിൽ ചിലരും കലാപരിപാടികളിൽ പങ്കെടുത്തു. കലോത്സവത്തിനു വന്ന എല്ലാ കുട്ടികൾക്കും, പാലിയേറ്റീവ് രോഗികൾക്കും സമ്മാനവും നൽകി. പഞ്ചായത്ത് മെമ്പർമാരും, അങ്കണവാടി ടീച്ചർമാരും കുട്ടികളോടൊപ്പം രാവിലെ മുതൽ വൈകിട്ട് വരെ നടന്ന പരിപാടികളിൽ പങ്കു ചേർന്നു.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മിന്നും താരങ്ങൾ എന്ന പേരിൽ നടത്തിയ കലോത്സവം അൻവർ സാദത്ത് എംഎൽഎ ഉൽഘാടനം ചെയ്യ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി സമ്മാനദാനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ നസീമ കെ.ഇ നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്ത് മെമ്പർ റൈജ അമീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം,

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റൂബി ജിജി, ഷീല ജോസ്, സതി ഗോപി, മെമ്പർമാരായ പി.എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, ഷെമീർ ലാല, ലൈല അബ്ദുൾ ഖാദർ, അലീഷ ലിനീഷ്, സബിത സുബൈർ, റംല അലിയാർ, ലീന ജയൻ, ബിആർസി ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ സോണിയ ആർ.എസ്, എസ്പിഡബ്ല്യു ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ഒ.ബി ലീന, ബഡ്സ് സ്പെഷ്യൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് സിനി ടീച്ചർ, സിഡിഎസ് ചെയർപേഴ്സൺ റംല താജുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Follow us on :

More in Related News