Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 23:00 IST
Share News :
മുക്കം: നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത നയമാണ് ഇടത് സർക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ലോകസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞടുപ്പ് പ്രചരണ റാലി മുക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം നാടിൻ്റെ പുരോഗതിയും വികസനവുമാണ് സർക്കാറിൻ്റെ താൽപ്പര്യം. വയനാട് ലോകസഭ തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതാണ്. ലോകസഭ നേരത്തെയുള്ള നിലയിലല്ല ബി.ജെ പി ക്കുള്ളത്. 400 സീറ്റുകളുമായി അധികാരത്തിലേറുമെന്ന് ബി.ജെ പി അവകാശവാദം കേവലം ഭൂരിപക്ഷം ഇല്ലാതായതോടെ തെരഞ്ഞടുപ്പിന് തിരിച്ചടിയായി. ജനവിരുദ്ധവും രാഷ്ട്രിയ വിരുദ്ധവുമായ നടപടികൾ സ്വീകരിച്ച് പോകുന്നതിനെ തങ്ങൾക്ക് ഒരു തടസ്സമില്ല എന്ന നിലപാടാണ് ബി.ജെ പി ക്കുള്ളത്. ഇതിൻ്റെ പ്രത്യാഘാതങ്ങൾ ഒരോന്നായി പ്രധാനമന്ത്രിയിൽ നിന്ന് വന്ന് കൊണ്ടിരിക്കയാണ്. നടപ്പിലാക്കണമെങ്കിൽ ഭരണഘടന ഭേതഗതി വേണം. ചുരുങ്ങിയത് പതിനഞ്ച് ഭേതഗതി യെങ്കിലും വേണം ഭരണഘടനയിൽ മാറ്റം വരുത്താം. ഇതിന് പാസ്സാക്കാൻ അംഗബലം വേണം. നടക്കില്ലെങ്കിലും ജനങ്ങൾക്കിടയിൽ അതുമായി ബന്ധപ്പെട്ട് വീരവാദങ്ങൾ മുഴക്കുകയാണ്. വലിയ തോതിൽ ആശങ്കയുണ്ടാക്കുകയാണ്. വർഗ്ഗിയമായി രാജ്യത്തിൻ്റെ ഒട്ടേറെ മൂല്യങ്ങൾക്കെതിരെ നിലപാടുകൾ സ്വീകരിച്ച് വരികയാണ് ഇത് രാജ്യത്തെ ദ്രുവീകരണമായി കാണുന്നു. ഏറ്റവും പ്രധാനം രാജ്യത്തിൻ്റെ ഫെഡറൽ സ്വഭാവം തകർക്കുന്ന തരത്തിലാണ് . കേന്ദ്രത്തിൽപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലെ പ്രാദേശിക സർക്കാറുകളും കേന്ദ്രത്തിൽ കേന്ദ്രീകരിക്കണമെന്നാണ് നിലപാട് ചൂണ്ടികാണിക്കുന്നത് . സംസ്ഥാനങ്ങളിലെ അധികാരം കവർന്ന് ദുർബലമാക്കുന്നതിനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമാണ് മുഖ്യമന്ത്രി പറഞ്ഞു.യൂ. ഡി എഫിന് നാടിൻ്റെ പുരോഗതിക്ക് ആവശ്യമായ മേഖലകളിൽ താൽപ്പര്യ മുണ്ടായില്ല .2016 ൽ പൊതു വി ദ്യാലയങ്ങൾ അടച്ച് പൂട്ടാനുള്ള ലിസ്റ്റാണ് ആദ്യം പുറത്തിറക്കിയത്. ഇത് തുടർന്നാൽ കേരളത്തിലെപൊതുവിദ്യാഭ്യാസമേഖല തകരാറിലാവുമായിരുന്നു. എട്ട് വർഷം യൂ ഡി എഫ് നയം തുടർന്നങ്കിൽ പൊതുവിദ്യാസരംഗത്ത് ആയിരകണക്കിന് പൊതുവിദ്യാലയങ്ങൾ പൂർണ്ണമായും തകർന്നടിയുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞടുപ്പ് കമ്മറ്റി ചെയർമാൻ ടി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി രാമകൃഷ്ണൻ എം എൽ എ , പി സന്തോഷ് കുമാർ എം.പി, ലിൻ്റോ ജോസഫ് എംഎൽഎ, സ്റ്റീഫൻ ജോർജ്ജ്, വി. കുഞാലി എന്നിവർ സംസാരിച്ചു.
ചിത്രം. എൽ ഡി എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞടുപ്പ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ മുക്കത്ത് ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.