Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 19:11 IST
Share News :
കടുത്തുരുത്തി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാർഡ് (കുഴിവേലി വാർഡ്) അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ്( ഐ.റ്റി.ഐ.) എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഡിസംബർ പത്തിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്‌റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് ഡിസംബർ 09, 10 തീയതികളിലും അവധി ആയിരിക്കും.
ഈ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഡിസംബർ പത്തിന് വൈകിട്ട് ആറു മണിക്ക് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ ഡിസംബർ 11 നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രേഖകൾ സഹിതം അപേക്ഷിക്കുന്ന പക്ഷം വോട്ടു ചെയ്യാൻ പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരികൾ അനുവദിക്കണം.
വോട്ടെടുപ്പ് ഡിസംബർ 10ന് രാവിലെ 7 മുതൽ വൈകിട്ട് ആറു വരെ നടക്കും. വോട്ടെണ്ണൽ ഡിസംബർ 11 ന് രാവിലെ 10 മണിക്ക ആരംഭിക്കും.
Follow us on :
Tags:
More in Related News
Please select your location.