Thu May 15, 2025 9:13 AM 1ST

Location  

Sign In

പുസ്തകൊത്സവം

24 Nov 2024 21:07 IST

Ajmal Kambayi

Share News :

ആലുവ: പുതിയ സാഹചര്യത്തിനനുസരിച്ച് വായനയെ ചിട്ടപ്പെടുത്തണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ ആലുവ യുസി കോളേജിൽ സംഘടിപ്പിച്ച ത്രിദിന പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വായനയും, പുസ്തകവും മരിച്ചിട്ടില്ല. വായനയുടെ പുതിയ രൂപങ്ങൾ വരികയാണ്. വായനയിലേക്കും എഴുത്തിലേക്കും ചാറ്റ് ജിപിടി പോലുള്ള എഐ സംവിധാനങ്ങൾ കടന്നുവരികയാണ്. പഴയ ചിന്തകളും ധാരണകളും പുതുക്കാൻ വായന ഗുണകരമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. എഴുത്തുകാരൻ വിനോദ് കൃഷ്ണ മുഖ്യാതിഥിയായി. സതീശ് സൂര്യൻ എഴുതിയ ചിന്താ പബ്ലിക്കേഷൻസിൻ്റെ 'മതരാഷ്ട്രവാദത്തിൻ്റെ ശിലകൾ' പുസ്തകം മന്ത്രി പി രാജീവ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്‌ണന് നൽകി പ്രകാശിപ്പിച്ചു. യുസി കോളേജ് പ്രിൻസിപ്പാൾ ഡോ. മിനി ആലീസ് വായനസന്ദേശം നൽകി. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. കെ വി കുഞ്ഞികൃഷ്‌ണൻ അധ്യക്ഷനായി. സെക്രട്ടറി എം ആർ സുരേന്ദ്രൻ, കെ പി രാമചന്ദ്രൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി തമ്പാൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ, സിന്ധു ഉല്ലാസ്, എസ് എ എം

കമാൽ, എന്നിവർ സംസാരിച്ചു. പി തമ്പാൻ, ഷെറീന ബഷീർ, കെ രവിക്കുട്ടൻ, സിന്ധു ഉല്ലാസ്, കെ സി വത്സല എന്നിവർ അക്ഷരദീപം തെളിയിച്ചു. 25ന് രാവിലെ 10ന് ഡോ. ജി രശ്മി, കെ എസ് അനിൽകുമാർ എന്നിവരുടെ 'അവളിലേക്കുള്ള ദൂരം' പുസ്തക സംവാദം, നിർമ്മിതബുദ്ധി, വൈക്കം സത്യാഗ്രഹം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ എന്നിവ നടക്കും. 26ന് രാവിലെ 10ന് കുമാരനാശാൻ അക്ഷരശ്ലോക കാവ്യകേളിയും, സെമിനാറും നടക്കും. വൈകിട്ട് 3ന് പുസ്തകോത്സവം സമാപന സമ്മേളനം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും. കേരള സർവ വിഞ്ജാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യാതിഥിയാകും.

Follow us on :

More in Related News