Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി സ്മാർട്ട്‌ 25 ഉലമ - ഉമറ സംഗമം

14 Jan 2025 14:56 IST

Ajmal Kambayi

Share News :

ആലുവ : ഉത്തരവാദിത്ത നിർവഹണത്തിൽ ഉലമ - ഉമറ ഐക്യം അനിവാര്യം: ഓണംപിള്ളി ഫൈസി

ആലുവ :ഉത്തരവാദിത്ത നിർവഹണത്തിൽ ഉലമ - ഉമറ ഐക്യം അനിവാര്യമാണെന്ന് സമസ്ത കേരള ജം ഇയ്യാത്തുൽ ഉലമ ജില്ല ജനറൽ സെക്രട്ടറിയും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു.

സ്വഭാവ ശുദ്ധിയിലൂടെ കുട്ടികളിൽ മാതൃകയാകാൻ അധ്യാപകർ ശ്രമിക്കണമെന്നും കുട്ടികളിൽ സന്തോഷവും വിവരവും ആത്മീയതയും പകർന്നു നൽകാൻ ഉസ്താദുമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദുമാരുടെയും പണ്ഡിതൻമാരുടെയും വാക്കുകൾ നെഞ്ചേറ്റിയ ഉമറാക്കൾ ചരിത്രത്തിൽ സുഗന്ധം വിതറിയവർ ആണെന്നും പുതു തലമുറയുടെ ജീർണ്ണതക്കെതിരെ ഉലമാക്കളും ഉമറാക്കളും കർമ രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ പാനായിക്കുളം റെയ്ഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ബി സ്മാർട്ട്‌ 25 ഉലമ - ഉമറ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആയിരുന്നു അദ്ദേഹം. കടുങ്ങല്ലൂർ ജമാ അത്തുൽ ഇസ്‌ലാം മദ്രസ ഹാളിൽ നടന്ന സംഗമത്തിൽ എസ് കെ എം എം എ റെയ്ഞ്ച് പ്രസിഡന്റ്‌ എ എ അബ്ദുല്ല അധ്യക്ഷൻ ആയിരുന്നു.

എസ് കെ എം എം എ ജില്ല പ്രസിഡന്റ്‌ ടി എ ബഷീർ, ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി, ജം ഇയ്യത്തുൽ മു അല്ലിം റെയ്ഞ്ച് പ്രസിഡന്റ് സജ്ജാദ് ബാഖവി, സെക്രട്ടറി ഷാനവാസ്‌ റഷാദി, എസ് കെ എം എം എ റെയ്ഞ്ച് ഭാരവാഹികളായ അബ്ദുൽ നാസർ, അബ്ദുൽസലാം, സുൽഫിക്കർ, മുഹമ്മദലി ശിഹാബ് എന്നിവർ പ്രസംഗിച്ചു.

കടുങ്ങല്ലൂർ ജമാഅത്ത് ഇമാം അബ്ദുൽ സത്താർ അംജദി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

എസ് കെ എം എം എ റെയ്ഞ്ച് സെക്രട്ടറി ടി എച് നൗഷാദ് സ്വാഗതവും ട്രഷറർ വി എച് നാസർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News