Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2025 20:51 IST
Share News :
കടുത്തുരുത്തി : കേരള സർക്കാരിന്റെ ആരോഗ്യം ആനന്ദം - അകറ്റം അർബുദം എന്ന ജനകീയ കാൻസർ സ്ക്രീനിങ് കാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്ത്, കടുത്തുരുത്തി ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകൾ, കുടുംബാരോഗികേന്ദ്രം, കടുത്തുരുത്തി സഹകരണ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സഹകരണ ആശുപത്രിയിൽ വച്ച് സൗജന്യമായി പരിശോധനയും, സ്തനാർബുദ സ്ക്രീനിങ് പരിശോധനയും നടത്തി. കാമ്പയിൻ ഉദ്ഘാടനം കോട്ടയം ജില്ല ബ്രാൻഡ് അംബാസിഡർ നിഷ ജോസ്കെ മാണി നിർവഹിച്ചു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി സ്മിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കുട്ടുകാപ്പിള്ളി, ജില്ലാ പഞ്ചായത്ത് മെമ്പർ നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം നായനാ ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, സഹകരണ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോക്ടർ വി കെ ജോസ്, മെഡിക്കൽ ഓഫീസർ കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർ സുശാന്ത് പി എസ്, സഹകരണ ആശുപത്രി പ്രസിഡന്റ് അഡ്വക്കേറ്റ് എമ്മാനുവൽ തോമസ്, മാനേജർ മനോജ് ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
കാൻസർ സ്ക്രീനിങ് കാമ്പയിന്റ് ഭാഗമായി ടൗണിൽ ഫ്ലാഷ് മോബ്, കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ അവതരിപ്പിച്ച സുമ്പാ ഡാൻസ്, തുടർന്ന് സഹകരണ ആശുപത്രിയിലേക്ക് ബോധവൽക്കരണ റാലി എന്നിവ സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടൻസ് റേഡിയോതെറാപ്പി ഡോക്ടർ ശബരിനാഥ് പി എസ് ബോധവൽക്കരണ ക്ലാസ് നടത്തി.
Follow us on :
Tags:
More in Related News
Please select your location.