Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 19:23 IST
Share News :
മുക്കം:2021-22 വർഷത്തെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുവ്വപ്പാറ നഗറിലെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾക്കായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.കുവ്വപ്പാറ നഗറിലെ ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേർത്ത് ആവശ്യങ്ങളുടെ പട്ടിക രൂപീകരിച്ച് ലഭ്യമായ ഫണ്ടിൽ മുൻഗണന നിശ്ചയിച്ചാണ് ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന പട്ടിക ജാതി വികസന ഡയറക്ട്രേറ്റിൽ നിന്നും ഭരണാനുമതി ലഭ്യമാക്കിയത്.ഇതു പ്രകാരം 15 വികസനപ്രവർത്തനങ്ങൾ നഗറിൽ നടപ്പിലാക്കും.പൊതുമേഖലാ സ്ഥാപനമായ KEL (കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് )എസ്റ്റിമേറ്റ് തയ്യാറാക്കിയതും പദ്ധതി നടപ്പിലാക്കുന്നതും.എഗ്രീമെന്റിനു ശേഷം പ്രവൃത്തി ആരംഭിക്കും.
Follow us on :
Tags:
More in Related News
Please select your location.