Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ. കെ. പി. എ എറണാകുളം ജില്ലാ സമ്മേളനം

25 Nov 2024 18:55 IST

Ajmal Kambayi

Share News :

ആലുവ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാല്പതാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടനയുടെ സ്ഥാപക നേതാവ് ജോസഫ് ചെറിയാന്റെ വസതിയിൽ നിന്നും അദ്ദേഹത്തിൻറെ മകൻ പി ജെ ചെറിയാൻ കൈമാറുന്ന ശുഭ്ര പതാക സമ്മേളന ചീഫ് കോഡിനേറ്റർ ബാബു പുലിക്കോട്ടിൽ ഏറ്റുവാങ്ങുകയും ആലുവ പുളിഞ്ചോട് കവലയിൽ നിന്നും ഇരുചക്ര വാഹന അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിക്കുന്നു സമ്മേളന നഗരിയിൽ വച്ച് ജില്ലയുടെ പ്രസിഡണ്ട് സജി മാർവൽ പതാക സ്വീകരിക്കുകയും സമ്മേളനത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നു ചടങ്ങിൽ സംസ്ഥാന ട്രഷറർ ഉണ്ണിക്കൂവോട് , സംസ്ഥാനസെക്രട്ടറി റോണി അഗസ്റ്റിൻ, ജില്ലാ സെക്രട്ടറി രജീഷ് AA , ട്രഷറർ എൽഡോ ജോസഫ് , സംസ്ഥാന സാന്ത്വനം കൺവീനർ N.K. ജോഷി, സജീർചെങ്ങമനാട് , AK സുരേഷ്, ജിതേഷ് കുമാർ

ജോയ് വർഗ്ഗീസ്, സരിൻ ജോസഫ് എന്നിവർ സമീപം

Follow us on :

More in Related News