Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2025 22:18 IST
Share News :
വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം ടര്‍ഫ് സ്റ്റേഡിയം വൈക്കത്തെ വിദ്യാർഥികൾക്കും കായികപ്രേമികളായ യുവാക്കൾക്കും മുതൽക്കൂട്ടാകും. വൈക്കത്തെ പിന്നോക്ക പ്രദേശമായ അക്കരപ്പാടത്ത് സ്റ്റേഡിയം യാഥാർഥ്യമായത് പ്രദേശത്തിൻ്റെ വികസനത്തിനും ആക്കംകൂട്ടും. അക്കരപ്പാടം ഗവണ്മെൻ്റ് യുപി സ്കൂളിനും ക്ഷേത്രത്തിനും സമീപത്ത് സജ്ജമായ സ്റ്റേഡിയം ഇതിനകം നാടിൻ്റെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഉദയനാപുരം പഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും കായികപ്രേമികൾക്ക് വിവിധ കളികളിൽ പരിശീലനം നടത്താനാകുന്നതിനൊപ്പം വിവിധ മത്സരങ്ങൾക്ക് സ്റ്റേഡിയം വേദിയാകും. രാജ്യാന്തര ഫുട്‌ബോൾ ഫെഡറേഷന്റെ(ഫിഫ) മാനദണ്ഡപ്രകാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം പൂർത്തികരിച്ചിരിക്കുന്നത്.
ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അക്കരപ്പാടം ഗവൺമെന്റ് യു.പി.സ്കൂൾ ഗ്രൗണ്ടിൽ ടർഫ് കോർട്ട് 48 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. 65 സെന്റ് സ്ഥലത്ത് സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമാണം. ലൈറ്റുകൾ സജ്ജീകരിക്കാനായി എം.എൽ.എ. ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ കൂടി അനുവദിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. പൂർത്തിയാക്കിയ അക്കരപ്പാടം ടർഫ്സ്റ്റേഡിയം കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ തിങ്കളാഴ്ച നാടിനു സമർപ്പിക്കും. അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പ മണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ആനന്ദവല്ലി, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൻ്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ മറ്റ് സംഘടക സമതി ഭാരവാഹികൾ എന്നിവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.