Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 21:18 IST
Share News :
.
കോഴിക്കോട് : ഐസ് കാൻഡിയിൽ കൃത്രിമ മധുരവുംനിറം ചേർത്ത് വിൽപ്പന നടത്തിയ സംഭവത്തിൽ സ്ഥാപനത്തിന് 25,000 രൂപ പിഴയിട്ടു. മൂന്ന് മാസം തടവും വിധിച്ചു. മുക്കം കാരശ്ശേരിയിൽ അന്നു ഐസ്ക്രീം സ്ഥാപനത്തിനാണ് സാക്കറിൻ സോഡിയം ചേർത്ത ഐസ് കാൻഡി നിർമ്മിച്ച് വിൽപ്പന നടത്തിയതിന് താമരശ്ശേരി ഒന്നാം ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. 2016 മാർച്ചിലാണ് കേ സിനാസ്പദമായ സംഭവം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി.
സ്ഥാപനത്തിൽ നിന്നും ഐസ് കാൻഡി സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിലെ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാഫലത്തിൽ സാക്കറിൻ സോഡിയം കണ്ടെത്തുകയും മനുഷ്യജീവൻ ഹാനികരമായ അൺസേഫ് റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. തുടർന്ന് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഭക്ഷ്യസുരക്ഷ ഗുണ നിലവാരം ഫുഡ് അഡിറ്റീവ്സ് നിയന്ത്രണം 2011 പ്രകാരം ഐസ് കാൻഡി, ഐസ് ക്രീം മുതലായവയിൽ സക്കാരിൻ സോഡിയം പോലുളള കൃതിമ മധുരം ചേർക്കാൻ പാടില്ലെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു.ജില്ലയിൽ നിയമ വിരുദ്ധമായി കൃത്രിമ നിറം ചേർത്തതിന് വിവിധ കോടതികളിലായി 150ലധികം പ്രോസിക്യൂഷൻ കേസ് നടന്നുവരികയാണ്. കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലും, കൃതിമമായി അതിമധുരവുമായി ഇത്തരം വസ്തുകളുടെ വിൽപ്പനയിലൂടെ ആകർഷകമാക്കിയത് ഭക്ഷിക്കുന്നതിലൂടെ പലരും അപകടത്തിലാകുന്നത് കൂടുതൽ ശ്രദ്ധ വേണം
Follow us on :
Tags:
More in Related News
Please select your location.