Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഖ്ഫ് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തി.

11 Apr 2025 21:20 IST

UNNICHEKKU .M

Share News :


കോഴിക്കോട്: കുറ്റ്യാടി മഹല്ല് കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വഖ്ഫ് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തി മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വഖ്ഫ് ഭേദഗതി നിയമം ഭീകരമായ നിയമമാണ് കൊണ്ട് വന്നതെ ന്ന് അദ്ദേഹം അഭിപ്രായപെ പട്ടു. ഇതിൽ 44 ഇനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട് സമുദായത്തെ തകർക്കാനുള്ള സ്വപ്നമാണ് വഖ്ഫ് ഭേദഗതി നിയമത്തിലൂടെ നീക്കം നടത്തുന്നത്. ഭരണഘടനെ സംരക്ഷിക്കൽ മുസ്ലിംക ളിൽ മാത്രമുള്ളതല്ല. എല്ലാവരുടെയും ഉത്തരവാദിത്വമാണ് അദ്ദേഹം പറഞ്ഞു. മഹല്ല് കോഡിനേറ്റൻ കമ്മറ്റി ചെയർമാൻ വി.പി. മൊയ്തു അധ്യക്ഷത വഹിച്ചു. പലക്കാട് മുസ്ലിം യൂത്ത് ലീഗ് ദേശിയ നിർവ്വാഹ സമിതി അംഗം അൻവർ സാദത്ത് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതി വാസ് പറവൂർ സുന്നി മഹല്ല് ഫെഡറേഷൻ ജില്ല സെക്രട്ടറി വി. അബ്ദുറഹിമാൻ മാസ്റ്റർ, ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി അംഗം ഡോ. ആർ യൂസുഫ്, കെ.എൻ എം പ്രതിനിധി സഈദ് തളിയിൽ, എസ്.വൈ എസ് സർക്കിൾ സെക്രട്ടറി യൂ.കെ. സാദിഖ്, കെ.എൻ എം മർക്കസ് ദഅ് വ ജാഫർ വാണിമേൽ എന്നിവർ സംസാരിച്ചു. എസ്.പി. കുഞ്ഞമ്മദ്, കെ.സി മുജീബ് റഹ്മാൻ, ശ്രീജേഷ് ഊരത്ത്, മൂസ്സ കോത്തമ്പ്ര,വി.പി കുഞബ്ദുല്ല എ.കെ.കെ കരീം എം.കെ. ഖാസിം, പി.കെ. സുരേഷ് എന്നിവർ സാന്നിധ്യവും നേതൃത്വവും നൽകി. മഹല്ല് കോർഡിനേഷൻ കൺവീനർ വി.എം ലുഖ്മാൻ സ്വാഗതവും, വി. എം. മൊയ്തു നന്ദിയും പറഞ്ഞു.

Follow us on :

More in Related News