Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയോര മേഖലയിൽ ശക്തമായ ചുയലിക്കാറ്റ് വ്യാപകമായ നാശം വിതച്ചു. കോഴി ഫാമിൽ മരം വീണ് നിരവധി കോഴികൾ ചത്തു. ഒട്ടോറിക്ഷക്ക് മുകളിൽ മരം വീണ് തകർന്നു. വീടുകൾ തകർന്നു..

22 Mar 2025 22:22 IST

UNNICHEKKU .M

Share News :


മുക്കം: മലയോര മേഖലയിൽ ശക്തമായ ചു യലിക്കാറ്റ് വ്യാപകമായ നാശം വിതച്ചു. കോഴി ഫാമിന് മുകളിൽ മരം വീണ് നിരവധി കോഴികൾ ചത്തു. മരങ്ങൾ കടപുഴകി വീണു. ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് തകർന്നു. വൈദ്യുത തൂണുകൾ തകർന്ന് വൈദ്യുതബന്ധം താറുമാറായി കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിൽ ഉൾപ്പെട്ട പതങ്കയം ,നാരങ്ങാതോട് എന്നീ പ്രദേശങ്ങളിൽ ഇന്ന് ഉച്ചക്കുശേഷം വീശിയടിച്ച ശക്തമായ ചുഴലികാറ്റിൽ വൻ നാശനഷ്ടം. നിരവധി മരങ്ങളാണ് കടപുഴകിയത്. പ്രദേശത്തെ വൈദ്യുത ബന്ധം താറുമാറായി. മുണ്ടൂർ സ്വദേശി കെ.സിയാദിന്റെ നിർത്തിയിട്ട ഓട്ടോറിക്ഷക്കു മുകളിൽ തെങ്ങ് പതിച്ച് ഓട്ടോ നിശ്ശേഷം തകർന്നു. സിയാദ് തലനാരിഴയ്കാണ് രക്ഷപ്പെട്ടത്. ചെറ്റേടത്ത് ചാക്കോ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിന് മുകളിൽ തെങ്ങ് കടപുഴകിവീണ് കെട്ടിടം തകരുകയും നിരവധി കോഴികൾ ചത്തൊടുങ്ങുകയും ചെയ്തു. മനയിൽ നോബിളിന്റെ വീടിന് മുകളിൽ മരം വീണ് വീടിന് കേടുപാടുകൾ പറ്റി. മുക്കത്തുനിന്നും സ്റ്റേഷൻ ഓഫീസർ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന മണിക്കൂറുകൾ എടുത്താണ് മരങ്ങൾ മുറിച്ചുമാറ്റിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ്‌ എബ്രഹാം, ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ പി.അബ്ദുൽ ഷുക്കൂർ, സേനാംഗങ്ങളായ എം.സി സജിത്ത് ലാൽ, പി.റ്റി ശ്രീജേഷ്, സനീഷ് പി.ചെറിയാൻ, എൻ.പി അനീഷ്, എൻ.ടി അനീഷ്, വി.സുനിൽകുമാർ, ജി.ആർ.അജേഷ്, കെ.ജെയ്സൽ, ചാക്കോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News